ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഈസ്റ്റര്‍ ആഘോഷം ഏപ്രില്‍ 7ന്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
hgfdsrtyhj

ന്യൂ ജേഴ്സി: നോര്‍ത്ത് ന്യൂ ജേഴ്സിയിലെ ആദ്യകാല എക്യുമെനിക്കല്‍ ക്രിസ്തീയ സംഘടനയായ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍റെ 2024 ലെ ഈസ്റ്റര്‍ ആഘോഷം ഏപ്രില്‍ 7 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ബര്‍ഗന്‍ഫീല്‍ഡ് സെന്‍റ് മേരീസ് സിറിയക്ക് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍( St. Mary's Syriac Orthodox Church, 173 N. Washington Ave, Bergenfield NJ 07621) വെച്ച് നടത്തപേപെടുന്നതാണ്.

Advertisment

സെന്‍റ് മേരീസ് സിറിയക്ക് ഓര്‍ത്തഡോക്സ് ചര്‍ച്ച് ബര്‍ഗന്‍ഫീല്‍ഡ് വികാരി റവ. ഫാ. ഗീവര്‍ഗീസ് ജേക്കബ് ഈസ്റ്റര്‍ സന്ദേശം നല്‍കും. സണ്ടേ സ്കൂള്‍ വിദ്യാര്‍ത്ഥികളും യുവജനങ്ങളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ബ്രദേഴ്സ് ഇന്‍ ഹാര്‍മണി ഗയകസംഘം ആലപിക്കുന്ന ഗാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. റിഫ്രഷ്മെന്‍റ്സും ഡിന്നറും ഉണ്ടായിരിക്കുന്നതാണ്.എല്ലാവരെയും ഈസ്റ്റര്‍ ആഘോഷത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നവെന്ന് സംഘാടകര്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്, വിക്ലിഫ് തോമസ്, പ്രസിഡന്‍റ് (201) 925-5686 രാജന്‍ പാലമറ്റം, വൈസ് പ്രസിഡന്‍റ് (201 836-7562 അജു തര്യന്‍, സെക്രട്ടറി (201) 724-9117 രാജന്‍ മാത്യു, ട്രഷറര്‍ (201674-7492 റ്റി. എം. സാമുവേല്‍, അസി. സെക്രട്ടറി (201) 394-3821 

Easter Celebration
Advertisment