Advertisment

എച്ച്-1 ബി വീസ: വിവാദത്തിൽ ഇലോൺ മസ്കിനെ വിമർശിച്ച് ബെർണി സാൻഡേഴ്‌സ്

New Update
Hjjrty

വെർമോണ്ട് : വൈദഗ്ധ്യമുള്ള വിദേശികൾക്ക് യുഎസിൽ നിയമപരമായി ജോലി ചെയ്യാൻ അനുവദിക്കുന്ന എച്ച്-1 ബി വീസ വിഷയത്തിൽ ഇലോൺ മസ്കിനെ വിമർശിച്ച് വെർമോണ്ട് സെനറ്റർ ബെർണി സാൻഡേഴ്‌സ് രംഗത്ത്. മസ്‌കും ട്രംപിന്‍റെ സഹ ഉപദേഷ്ടാവ് വിവേക് രാമസ്വാമിയും വൈദഗ്ധ്യവുള്ളവരാണ്. പക്ഷേ എച്ച്-1 ബി വീസ വിഷയത്തിൽ വലിയ പരിഷ്കാരങ്ങൾ ആവശ്യമാണ്. 

Advertisment

ആദ്യം യോഗ്യതയുള്ള യുഎസ് പൗരന്മാർക്ക് ജോലി നൽകുക എന്നതാണ് പ്രഥമ ഉത്തരവാദിത്വം. ഭാവിയിലെ ജോലികൾക്കായി നമ്മുടെ രാജ്യത്തിന് ആവശ്യമായ ആളുകളെ ഉൽപാദിപ്പിക്കുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായം നമുക്കുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment