ഗാസയിൽ ഇസ്രയേൽ വംശഹത്യ നടത്തുകയാണെന്ന് ആരോപിച്ച് ബെർണി സാൻഡേഴ്സ് രംഗത്ത്

New Update
Yyg

വെർമോണ്ട് ∙ ഗാസയിൽ ഇസ്രയേൽ വംശഹത്യ നടത്തുകയാണെന്ന് ആരോപിച്ച് സെനറ്റർ ബെർണി സാൻഡേഴ്സ് രംഗത്ത്. 2.2 ദശലക്ഷം ജനസംഖ്യയിൽ കുറഞ്ഞത് 65,000 പലസ്തീനികൾ കൊല്ലപ്പെടുകയും 164,000 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ 83% പേരും സാധാരണക്കാരാണെന്നാണെന്നും ബെർണി സാൻഡേഴ്സ് പറഞ്ഞു. 

Advertisment

പലസ്തീനികൾക്ക് സ്വന്തമായി ഒരു രാഷ്ട്രം നൽകുന്നതിനുള്ള പ്രാരംഭ നടപടികൾ നമ്മുടെ എല്ലാ ശക്തിയും ഉപയോഗിക്കണം. വംശഹത്യ എന്ന പദം തന്നെ നമ്മൾ പരാജയപ്പെട്ടാൽ എന്ത് സംഭവിക്കുമെന്നതിന്റെ ഓർമപ്പെടുത്തലാണ്. ആ വാക്ക് ഉയർന്നുവന്നത് മനുഷ്യചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായങ്ങളിലൊന്നായ ഹോളോകോസ്റ്റിൽ നിന്നാണ് - 6 ദശലക്ഷം ജൂതന്മാരെ കൊലപ്പെടുത്തിയതെന്നും സാൻഡേഴ്‌സ് കൂട്ടിചേർത്തു.

Advertisment