ഹൂസ്റ്റണിൽ ബൈബിള്‍ ലിറ്ററേച്ചര്‍ ഫോറം വാര്‍ഷികം ആഘോഷിച്ചു

New Update
Bgvxdf

ഹൂസ്റ്റണ്‍: ബൈബിള്‍ ലിറ്ററേച്ചര്‍ ഫോറത്തിന്റെ ഇരുപത്തിമൂന്നാമത് വാര്‍ഷിക യോഗം ഹൂസ്റ്റണിലുള്ള കൊളോണിയല്‍ ഹില്‍സ് ബൈബിള്‍ ചാപ്പലില്‍ ഡോ. സണ്ണി എഴുമറ്റൂരിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. വൈസ് പ്രസിഡന്റ് പി.റ്റി ഫിലിപ്പ് എല്ലാവരേയും സ്വാഗതം ചെയ്തു. ഫോറം പ്രസിഡന്റ് ഡോ. സണ്ണി എഴുമറ്റൂര്‍ അദ്ധ്യക്ഷ പ്രസംഗം നടത്തി.

Advertisment

കെ.എം. ദാനിയേല്‍, കെ.വി. സൈമണ്‍ സാര്‍ രചിച്ച ഗാനം ആലപിക്കുകയും, കൊച്ചുബേബി ഹൂസ്റ്റന്‍, ചാക്കോ മത്തായി, ജോര്‍ജി പാറയില്‍, അനീഷ് തങ്കച്ചന്‍ എന്നിവര്‍ സ്വന്തമായി എഴുതിയ ഗാനം ആലപിക്കുകയും ചെയ്തു. ലിനാ നിതിന്‍ ഇംഗ്ലീഷില്‍ എഴുതിയ ലേഖനം അവതരിപ്പിച്ചു.

ക്രിസ്തീയ ദര്‍ശനം പത്രാധിപര്‍ സജി ജോണ്‍ റാന്നി വചന ശുശ്രൂഷ നിര്‍വഹിച്ചു. തദവസരത്തില്‍ ക്രിസ്തീയ ദര്‍ശനത്തിന്റെ ഇംഗ്ലീഷ് കോപ്പി ഡോ. അഡ്വ. മാത്യു വൈരമണ്‍, പി.റ്റി ഫിലിപ്പിന് നല്‍കിക്കൊണ്ട് മാസിക പ്രകാശനം ചെയ്തു.

അലക്‌സാണ്ടര്‍ ഡാനിയേല്‍, സാമുവേല്‍ തോമസ്,. ജെയിംസ് സാമുവേല്‍ എന്നിവര്‍ പ്രാര്‍ത്ഥിച്ചു. സെക്രട്ടറി മാത്യു വൈരമണ്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു. ഹൂസ്റ്റണിലുള്ള വിവിധ സഭകളില്‍ നിന്നുള്ള സാഹിത്യകാരന്മാരും, ആസ്വാദകരായി വലിയ ഒരുകൂട്ടം ആളുകളും പങ്കെടുത്തു. 

Advertisment