Advertisment

ബൈഡനു നേരിയ ലീഡ്, പക്ഷെ മൽസരം കടുപ്പം തന്നെയെന്നു പുതിയ സർവേകൾ

New Update
bvgvf5556
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കടുത്ത മത്സരം നടക്കുന്ന നിർണായക സംസ്ഥാനങ്ങളിൽ പ്രസിഡന്റ് ജോ ബൈഡൻ ലീഡ് നേടിയതായി ഞായറാഴ്ച പുറത്തു വന്ന സി ബി എസ്/ യുവ്‌ഗോവ് പോൾ കണ്ടെത്തി.
Advertisment

ട്രംപ് ലീഡ് ചെയ്യുകയോ ഇരുവരും ഒപ്പത്തിനൊപ്പം നിൽക്കുകയോ ചെയ്യുന്ന സർവേകൾ പുറത്തു വന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് ഈ പോളിംഗ്. അല്ലെങ്കിൽ - 3.8% പിഴവ് സാധ്യതയുള്ള സർവേയിൽ ബൈഡനു കാണുന്നത് 1% മുൻതൂക്കമാണ്: 50 -- 49%.

ജൂൺ 5--7നു അരിസോണ, ജോർജിയ, മിഷിഗൺ, നെവാഡ, നോർത്ത് കരളിന, പെൻസിൽവേനിയ, വിസ്കോൺസിൻ എന്നിവിടങ്ങളിലാണ് സർവേ നടത്തിയത്. 

ബൈഡനെ പിന്തുണയ്ക്കുന്നവരിൽ 54% പറഞ്ഞത് അവർ അങ്ങിനെ ചെയ്യാൻ തീരുമാനിച്ചത് ട്രംപിനോടുളള എതിർപ്പു കൊണ്ടാണ് എന്നാണ്. കഴിഞ്ഞ മാസം നടത്തിയ പോളിംഗിൽ 47% ആയിരുന്നു അങ്ങിനെ പറഞ്ഞവർ.

ബ്ലൂംബെർഗ്/മോർണിംഗ് കൺസൾട്ട് സർവേയിൽ അരിസോണ, പെൻസിൽവേനിയ, വിസ്കോൺസിൻ എന്നിവിടങ്ങളിൽ ട്രംപിനു ബൈഡന്റെ മേൽ ലീഡുണ്ട്. നെവാഡയിൽ ഒപ്പത്തിനൊപ്പമെങ്കിൽ മിഷിഗണിൽ ബൈഡൻ മുന്നിലാണ്.

ഫ്ലോറിഡ അറ്റ്ലാന്റിക് യൂണിവേഴ്സിറ്റി, മെയിൻസ്ട്രീറ്റ് റിസേർച് എന്നിവയുടെ സർവേ ഫലം ബൈഡൻ മുന്നേറ്റം നടത്തുന്നു എന്നാണ്.ബൈഡൻ-ട്രംപ് ഡിബേറ്റ് ജൂൺ 27നു വച്ചിട്ടുണ്ട്. രണ്ടാമത്തേതു സെപ്റ്റംബറിൽ ആയിരിക്കും.

















Advertisment