ഭീകര സംഘടനയായ ഐ എസ് ഐ എസുമായി ബന്ധമുണ്ടെന്നു ന്യൂ ഓർലിയൻസിൽ ആക്രമണം നടത്തിയ ഷംസുദീൻ ജബ്ബാർ സ്വയം പ്രഖ്യാപിച്ചിരുന്നുവെന്നു പ്രസിഡന്റ് ജോ ബൈഡൻ ചൂണ്ടിക്കാട്ടി. 15 പേരുടെ ജീവനെടുത്ത ഈ ആക്രമണവും ലാസ് വെഗാസിൽ ട്രംപ് ഹോട്ടലിനു മുന്നിൽ നടന്ന സ്ഫോടനവും തമ്മിൽ ബന്ധമുണ്ടോ എന്നു എഫ് ബി ഐ അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഹോട്ടലിനു മുന്നിൽ സൈബർ ട്രക്ക് പൊട്ടിത്തെറിച്ചു ഒരാൾ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു.
"ആക്രമണത്തിനു വെറും മണിക്കൂറുകൾക്കു മുൻപ് സാമൂഹ്യ മാധ്യമങ്ങളിൽ അയാൾ പറഞ്ഞത് ഐ എസ് ഐ എസ് തനിക്ക് ആവേശം പകർന്നു എന്നാണ്," ക്യാമ്പ് ഡേവിഡിൽ നിന്നു രാഷ്ട്രത്തോടു സംസാരിച്ച ബൈഡൻ ചൂണ്ടിക്കാട്ടി. "കൊല നടത്താനുള്ള ആഗ്രഹം അയാൾ പ്രകടിപ്പിച്ചു."
"അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. ലാസ് വെഗാസ് ട്രംപ് ഹോട്ടലിനു മുൻപിൽ ഉണ്ടായ സ്ഫോടനവുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്."
ജബ്ബാറിന്റെ ട്രക്കിൽ ഐ എസ് പതാക പറപ്പിച്ചിരുന്നുവെന്നു എഫ് ബി ഐ സ്ഥിരീകരിക്കുന്നു.
രണ്ടിടത്തും ഉപയോഗിച്ച ട്രക്കുകൾ ട്യൂറോ ട്യൂറോ വഴി വാടകയ്ക്കു എടുത്തതാണെന്നു ശതകോടീശ്വരൻ എലോൺ മസ്‌ക്
ചൂണ്ടിക്കാട്ടി. ലാസ് വേഗാസും ഭീകരാക്രമണം തന്നെ എന്നാണ് കരുതേണ്ടത്. അദ്ദേഹത്തിന്റെ ടെസ്‌ല കമ്പനി വകയാണ് ലാസ് വേഗാസിലെ ട്രക്ക്.