Advertisment

ഹിലരി ക്ലിന്റണും ജോർജ് സോറോസും ഉൾപ്പെടെ 19 പേർക്കു ബൈഡൻ ഫ്രീഡം മെഡൽ സമ്മാനിക്കും

New Update
hgbk

യുഎസ് പ്രഥമ വനിതയും സെക്രട്ടറി ഓഫ് സ്‌റ്റേറ്റും ആയിരുന്ന ഹിലരി ക്ലിന്റണും ഇടതുപക്ഷ  പ്രസ്ഥാനങ്ങളെ പരിപോഷിപ്പിക്കുന്ന ശതകോടീശ്വരൻ ജോർജ് സോറോസും ഉൾപ്പെടെ 19 പേർക്കു പ്രസിഡന്റ് ജോ ബൈഡൻ ശനിയാഴ്ച്ച വൈറ്റ് ഹൗസിൽ വച്ചു രാഷ്ട്രത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം സമ്മാനിക്കും.

Advertisment

ഓസ്കർ ജേതാവ് ഡെൻസെൽ വാഷിംഗ്‌ടൺ, ഫുട്ബോൾ മാന്ത്രികൻ ലയണൽ മെസ്സി എന്നിവരും ജേതാക്കളുടെ പട്ടികയിലുണ്ട്. ആദരിക്കപ്പെടുന്നവർ യുഎസിന്റെ പുരോഗതിക്കും മൂല്യങ്ങൾക്കും സുരക്ഷയ്ക്കും അസാമാന്യ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് ചൂണ്ടിക്കാട്ടി. ലോക സമാധാനത്തിനും സമൂഹത്തിനും അവർ വിലയേറിയ സംഭാവനകൾ നൽകി."ഈ 19 നേതാക്കൾ അമേരിക്കയെ മെച്ചപ്പെട്ട ലോകമാക്കി മാറ്റിയ മഹാന്മാരാണ്."

ബിൽ ക്ലിന്റൺ ബരാക്ക് ഒബാമയുടെ ഭരണകാലത്തു ഈ ബഹുമതി നേടി 12 വർഷത്തിന് ശേഷമാണ് ഹിലരി (77)  അതിനു അർഹയാവുന്നത്. ഡെമോക്രാറ്റിക്‌ പാർട്ടിയുടെ കരുത്തനായ ഡോണർ കൂടിയായ സോറോസ് (94)  വലതുപക്ഷത്തിന്റെ ബദ്ധശത്രുവുമാണ്.റിപ്പബ്ലിക്കൻ നേതാവും മുൻ വൈസ് പ്രസിഡന്റുമായ ഡിക്ക് ചേനിയുടെ പുത്രി ലിസ് ചേനിക്കു സിറ്റിസൺസ്  സർവീസ് മെഡൽ സമ്മാനിച്ചു വിവാദം ഉയർത്തിയതിനു പിന്നാലെയാണ് ബൈഡൻ ഡൊണാൾഡ് ട്രംപിന് 
അനഭിമതരായ സോറോസിനെയും ഹിലരിയെയും ആദരിക്കുന്നത്. തന്റെ കടുത്ത വിമർശകയായ ചേനിയെ  വെറുതെ വിടില്ലെന്നു നിയുക്ത പ്രസിഡന്റ് താക്കീതു നൽകിയിരുന്നു.

യു2  റോക്ക് ബാൻഡ് മുൻനിരക്കാരൻ ബോണോ, നടൻ മൈക്കൽ ജെ. ഫോക്സ്,  ലോസ് ആഞ്ചലസ്‌ ലെക്കേഴ്സ് ഇതിഹാസം എർവിൻ 'മാജിക്'ജോൺസൺ, ഫാഷൻ ഡിസൈനർ റാൽഫ് ലോറൻ, 'വോഗ്'എഡിറ്റർ അന്ന വിൻടൂർ, ടി വി അവതാരകൻ വില്യം സാൻഫോർഡ് നയ്, വധിക്കപ്പെട്ട യുഎസ് അറ്റോണി ജനറൽ റോബർട്ട് എഫ്. കെന്നഡി,  പ്രിമറ്റോളജിസ്റ്റ് ജെയ്ൻ ഗൂഡ്‌ഫോൾ, ശതകോടീശ്വരൻ ഡേവിഡ് എം. റുബിൻസ്റ്റെയ്ൻ, വേൾഡ് സെൻട്രൽ കിച്ചൻ ചാരിറ്റി ഗ്രൂപ് സ്ഥാപകൻ യോസ്‌ ആന്ദ്രെസ്, മുൻ ഡിഫൻസ് സെക്രട്ടറി ആഷ്ടൺ ബാൾഡ്വിൻ കാർട്ടർ, എൽ ജി ബി ടി അവകാശങ്ങൾക്കു വേണ്ടി പോരാടുന്ന സംരംഭകൻ ടിം ഗിൽ, മിഷിഗൺ മുൻ ഗവർണർ ജോർജ് റോംനി, എഴുത്തുകാരൻ ജോർജ് സ്റ്റീവൻസ്, അന്തരിച്ച സിവിൽ റൈറ്സ് നേതാവ് ഫാനി ലു ഹാമർ എന്നിവരാണ് ബഹുമതി ലഭിക്കുന്ന മറ്റുളളവർ.
















 

Advertisment