Advertisment

റജിസ്റ്റർ ചെയ്ത വോട്ടർമാർക്കിടയിൽ ബൈഡൻ ഹേലിയെക്കാൾ 10% പിന്നിൽ; ട്രംപും ഡിസാന്റിസും ബൈഡനു മുന്നിൽ

New Update
nnnnnnnnnnnnnnnnnnnh

ന്യൂയോർക്ക്: യുഎസിൽ റജിസ്റ്റർ ചെയ്ത വോട്ടർമാർക്കിടയിൽ നിക്കി ഹേലിക്കു പ്രസിഡന്റ് ബൈഡനെക്കാൾ 10% ലീഡ്. വ്യാഴാഴ്ച  പുറത്തു വന്ന മാർക്യുറ്റെ ലോ സ്കൂൾ പോളിംഗിലാണ് ഇന്ത്യൻ അമേരിക്കൻ സ്ഥാനാർഥി ഈ കുതിപ്പു നടത്തിയത്. ഹേലി 55% നേടിയപ്പോൾ ബൈഡനു 45%. 

Advertisment

വോട്ട് ചെയ്യാൻ സാധ്യതയുള്ളവരുടെ ഇടയിൽ ആവട്ടെ, ഹേലിയുടെ ലീഡ് 12% ആണ്. റജിസ്റ്റർ ചെയ്തവരിൽ 96% റിപ്പബ്ലിക്കന്മാർ ഹേലിയെ പിന്തുണയ്ക്കുന്നു. ബൈഡനു ഡെമോക്രാറ്റുകൾക്കിടയിൽ കിട്ടുന്ന പിന്തുണ 85% ആണ്. ഡെമോക്രാറ്റുകളിൽ 15% ഹേലിയെ പിന്തുണയ്ക്കാൻ തയാറാണ് -- ബൈഡൻ ആണ് എതിർ സ്ഥാനാർഥിയെങ്കിൽ പോലും. 

ട്രംപിനു ബൈഡനെതിരെ 4% ആണ് ലീഡ്: 52-48. റോൺ ഡിസാന്റിസിനും ബൈഡന്റെ മേൽ ലീഡുണ്ട്: 2% (51-49).  നാലു പേരിൽ ജനങ്ങൾക്ക്‌ കൂടുതൽ മതിപ്പുള്ളതു ഹേലിയോടാണ്: 38%. എന്നാൽ 30% പറയുന്നത് അവരെപ്പറ്റി കേട്ടിട്ടേയില്ല എന്നാണ്.  ബൈഡനോട് 40% പേർക്കു മതിപ്പുണ്ട് പക്ഷെ 59% പേർക്കു മതിപ്പില്ല. 

ആദ്യ റിപ്പബ്ലിക്കൻ പ്രൈമറി നടക്കുന്ന ന്യൂ ഹാംപ്‌ഷെയറിൽ ഹേലി 18% പിന്തുണ കാണിക്കുമ്പോൾ ട്രംപിനു 46% ഉണ്ട്. എന്നാൽ ഡിസാന്റിസ് കുത്തനെ വീണു 7 ശതമാനത്തിൽ എത്തി. ക്രിസ് ക്രിസ്റ്റി 11%, വിവേക് രാമസ്വാമി 8%. 

 

 

 

 

 

 

#nikki haley
Advertisment