/sathyam/media/media_files/2025/02/14/oSoxUH6ApHFcenyKHgpr.jpg)
ഡാലസ് : യുഎസിൽ പക്ഷിപ്പനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ മുട്ടയ്ക്ക് റെക്കോർഡ് വില. യുഎസ് നഗരങ്ങളിൽ രണ്ടു മാസം 99 സെന്റ് ഉണ്ടായിരുന്ന ഒരു ഡസൻ ഗ്രേഡ് എ മുട്ടകളുടെ ശരാശരി വില 4.95 ഡോളറിൽ പുതിയ പ്രതിമാസ ഉപഭോക്തൃ വില സൂചിക കാണിക്കുന്നത്. ഇതോടെ രണ്ട് വർഷം മുൻപത്തെ 4.82 ഡോളർ എന്ന മുൻ റെക്കോർഡ് വില മറികടന്നു.
കഴിഞ്ഞ മാസം ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ മൊത്തം വർധനവിന്റെ ഏകദേശം മൂന്നിൽ രണ്ട് ഭാഗവും ഇതാണെന്ന് യുഎസ് ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സ് പറയുന്നു. ചില സ്ഥലങ്ങളിൽ ഒരു കാർട്ടൺ മുട്ടയ്ക്ക് 10 ഡോളറോ അതിൽ കൂടുതലോ വിലയാണ് ഈടാക്കുന്നത്. ഓർഗാനിക്, കൂടുകളില്ലാത്ത മുട്ടകൾ പോലുള്ള ഇനങ്ങൾക്ക് വില ഇതിലും കുടൂതലാണ്.
അവധിക്കാല ഡിമാൻഡ് കൂടുതലായതിനാൽ ഈസ്റ്ററിനോട് അനുബന്ധിച്ച് മുട്ടയുടെ വില ഇനി കുതിച്ചുയരുന്നമെന്നാണ് കരുതപ്പെടുന്നത്. ഈ വർഷം മുട്ടയുടെ വില 20% ഉയരാൻ സാധ്യതയുണ്ടെന്ന് യുഎസ് കൃഷി വകുപ്പ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us