/sathyam/media/media_files/2026/02/23/f-2026-02-23-04-09-42.jpg)
അരിസോണയിൽ എഴുത്തുകാരിയും ടെലിവിഷൻ അവതാരക സവാന ഗത്രിയുടെ അമ്മയുമായ നാൻസി ഗത്രിയെ കാണാതായിട്ടു നാലാഴ്ച്‌ച കഴിഞ്ഞ നിൽക്കെ അവരുടെ വീടിനു ഒരു അന്വേഷണം എങ്ങുമെത്താതെ മൈൽ അകലെ മരുഭൂപ്രദേശത്തു നിന്നു രക്തക്കറ പുരണ്ട കൈയ്യുറ കണ്ടെത്തിയെന്നു റിപ്പോർട്ട്.
വഴിപോക്കരായ ദമ്പതിമാർ കണ്ടെത്തിയ ഗ്ലവ്സ് പരിശോധിക്കുമെന്നു പോലീസ് പറഞ്ഞു. ഒരു നിഗമനത്തിലേക്കും പോകാൻ പക്ഷെ അവർ തയാറായില്ല.
ജനുവരി 31നു അർധരാത്രി കഴിഞ്ഞാണ് 84 വയസുള്ള നാൻസി ഗാത്രിയെ വീട്ടിൽ നിന്നു കാണാതായത്. മുഖംമൂടിയും കൈയ്യുറയും ധരിച്ചു തോക്കേന്തിയ ഒരാൾ അവരുടെ വീടിനു മുന്നിൽ നിൽക്കുന്ന ക്യാമറ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. എഫ് ബി ഐ $100,000 പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒരു സൂചനയും ലഭിച്ചിട്ടില്ല.
ഒരാഴ്ച്ച മുൻപ് കൈയുറ കണ്ടെത്തിയ ദമ്പതിമാർ അതിനടുത്തു ഒരു പാറക്കല്ലും കണ്ടെത്തി. രക്തക്കറ കണ്ടെത്തിയതാണ് സംശയം ഉയർത്തുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us