New Update
/sathyam/media/media_files/2025/04/02/9RBU6PYpROWTN6nKtH4n.jpg)
സൗത്ത് കാരോലൈനയിൽ ബ്ലൂംബെർഗ് എക്സിക്യൂട്ടീവിനെയും ഭാര്യയെയും ഒൻപതു വയസ്സുള്ള മകളെയും വെള്ളിയാഴ്ച വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സമ്പന്ന കുടുംബമാണ് ഇവരുടേത്. അയൽക്കാരൻ നൽകിയ വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസുകാരാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത് എന്ന് സ്പാർട്ടൻബർഗ് കൗണ്ടി ഷെരീഫ് ഓഫിസ് അറിയിച്ചു.
Advertisment
റിച്ചഡ് സമരേൽ (54), ലിന മരിയ സമരേൽ (45), മകൾ സാമന്ത സമരേൽ (9) എന്നിവരാണ് മരിച്ചതെന്ന് കൗണ്ടി കൊറോണർ സ്ഥിരീകരിച്ചു. മരണകാരണം കൊലപാതകമാണോ അതോ അപകടമാണോ എന്നതുൾപ്പെടെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
നിലവിൽ അന്വേഷണ സംഘം കേസ് അന്വേഷിക്കുകയാണ്. പിന്നീട് ഇതു സംബന്ധിച്ച കുടൂതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് കൗണ്ടി ഷെരീഫ് ഓഫിസ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us