New Update
/sathyam/media/media_files/2026/02/01/v-2026-02-01-05-31-05.jpg)
ശതകോടീശ്വരൻ ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിൻ കമ്പനി ബഹിരാകാശ ടൂറിസം തത്കാലത്തേക്കു നിര്‌ത്തുന്നു. മനുഷ്യരെ ചന്ദ്രനിൽ എത്തിക്കുന്ന പദ്ധതിക്കാണ് അവർ ഊന്നൽ നൽകുക.
Advertisment
ന്യൂ ഷെപ്പേർഡ് ബഹിരാകാശ യാനം രണ്ടു വർഷത്തേക്കു വിശ്രമത്തിനു അയക്കുമെന്നു ബ്ലൂ ഒറിജിൻ പറഞ്ഞു.
ചന്ദ്രനിലേക്കു മടങ്ങുക എന്ന ദേശീയ ലക്ഷ്യം നിറവേറ്റാൻ സഹകരിക്കും. ചന്ദ്രനിൽ സ്ഥിരം സാന്നിധ്യമാണ് യുഎസിന്റെ പ്രഖ്യാപിത ലക്ഷ്യം.
ന്യൂ ഷെപ്പേർഡ് 2021 മുതൽ ബഹിരാകാശ അതിർത്തിയായ കർമാൻ ലൈനിനപ്പുറം സബ് ഓർബിറ്റൽ സ്പെയ്സിൽ വരെ പറന്നിരുന്നു. 11 മിനിറ്റാണ് ആ ഫ്ലൈറ്റ്. 38 പ്രാവശ്യമായി 98 പേരെ കൊണ്ടുപോയി.
യാത്രികരെ ചന്ദ്രനിലേക്ക് കൊണ്ടുപോകാനും തിരിച്ചു കൊണ്ടുവരാനുമായി ബ്ലൂ ഒറിജിനു നാസ $3.4 ബില്യൻ കരാർ നൽകിയിട്ടുണ്ട്. 2029ൽ ബ്ലൂ മൂണിന്റെ ആർട്ടെമിസ് 5 ദൗത്യം ഉണ്ടാവും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us