ന്യൂ ജേഴ്സി ഗവർണർ പോരാട്ടം കടുത്തപ്പോൾ ഇരു സ്ഥാനാർഥികളും ഒപ്പത്തിനൊപ്പം

New Update
N

ന്യൂ ജേഴ്സി ഗവർണർ മത്സരത്തിൽ ഡെമോക്രാറ്റ് മിക്കി ഷെറിലും റിപ്പബ്ലിക്കൻ ജാക്ക് ചിതറല്ലിയും ഒപ്പത്തിനൊപ്പമെന്നു സർവേ. നവംബർ 4 തിരഞ്ഞെടുപ്പിനു മുന്നോടിയായി എമേഴ്സൺ കോളജ്/പിക്സ‌് 11/ദ ഹിൽ സർവേയിൽ ഷെറിലിനു ഒരു പോയിന്റ് ലീഡ് മാത്രമേ കണ്ടുള്ളൂ: 49-48.

Advertisment

തീരുമാനം എടുത്തിട്ടില്ലാത്ത വോട്ടർമാരോട് ചോദിക്കുമ്പോൾ ഷെറിലിന്റെ ലീഡ് 1% ഉയരുന്നുണ്ട്: 50% -- 48%.സമ്മറിൽ ഷെറിലിന് 20% ലീഡ് ഉണ്ടായിരുന്ന മത്സരത്തിൽ അത് ഇത്രയും കുറച്ചത് ചിതറല്ലിക്കു വലിയ നേട്ടമാണ്. ഇപ്പോൾ ഫലം പ്രവചിക്കാൻ തന്നെ സാധ്യമല്ല എന്ന നിലയിലേക്ക് എത്തി.

സ്ത്രീ വോട്ടർമാർക്കിടയിൽ കോൺഗ്രസ് അംഗമായ ഷെറിലിനു 18% ലീഡ് കാണുന്നുണ്ട്. 2021ലും ഗവര്ണറാവാൻ മത്സരിച്ച ചിതറല്ലി പുരുഷന്മാരുടെ ഇടയിൽ 16% ലീഡ് നിലനിർത്തുന്നു.

കഴിഞ്ഞ മാസം അദ്ദേഹത്തിനു പുരുഷന്മാരുടെ പിന്തുണ 4% കൂടിയെന്നു സർവേ കാണുന്നുവെന്നു എമേഴ്‌സൺ പോൾ എക്സിക്യൂട്ടീവ് ഡയറക്ടർ സ്പെൻസർ കിംബൽ പറഞ്ഞു. അതേ സമയം, ഷെറിലിന് സ്ത്രീകളുടെ പിന്തുണ 8% വർധിച്ചു.

സാമ്പത്തികാവസ്ഥയാണ് സ്റ്റേറ്റിന്റെ പ്രധാന വിഷയമെന്നു 52% പേർ പറയുന്നു. രാജ്യത്തു ഏറ്റവും ഉയർന്ന ഭൂനികുതി നിരക്കുള്ള സംസ്ഥാനങ്ങളിൽ ഒന്നാണിത്.

ജനാധിപത്യം മുഖ്യ വിഷയമായി കാണുന്നവർ 14% മാത്രം. പാർപ്പിട പ്രശ്നം 11% പേർ എടുത്തു കാട്ടുമ്പോൾ 5% പേർ കുടിയേറ്റവും മറ്റൊരു 5% ആരോഗ്യ രക്ഷയും വിഷയങ്ങളാക്കുന്നു.

ഷെറിലിനോട് 47% പേർക്ക് മതിപ്പുണ്ട്. പക്ഷെ അത്രയും പേർ തന്നെ മതിപ്പില്ലാത്തവരുമാണ്.ചിതറല്ലിയോട് മതിപ്പുള്ളവർ 48%, ഇല്ലാത്തവരും അത്രയും തന്നെ.

സ്ഥാനമൊഴിയുന്ന ഗവർണർ ഫിൽ മർഫിയോട് ജനങ്ങൾക്ക് കടുത്ത എതിർപ്പാണെന്നും സർവേ കാണുന്നു.സ്ഥാനമൊഴിയുന്ന ഗവർണർ ഫിൽ മർഫിയോട് ജനങ്ങൾക്ക് കടുത്ത എതിർപ്പാണെന്നും സർവേ കാണുന്നു.

അദ്ദേഹത്തിനു തൊഴിൽ മികവ് കാണുന്നവർ 34% ആണെങ്കിൽ എതിർപ്പുള്ളവർ 50% ഉണ്ട്.അഭിപ്രായം പറയാത്ത 16% ഉണ്ട്.പ്രസിഡന്റ് ട്രംപിനു ന്യൂ ജേഴ്സിയിൽ 45% അപ്രൂവലുണ്ട്.53% അദ്ദേഹത്തെ തള്ളിക്കളയുന്നു.എമേഴ്സൺ 1,000 വോട്ടർമാരെയാണ് ഒക്ടോബർ 25-28നു ബന്ധപ്പെട്ടത്. 3% പിഴവ് സാധ്യതയുണ്ട്.

റിയൽക്ലിയർപൊളിറ്റിക്സ് നൽകുന്ന പോളിംഗ് ശരാശരി അനുസരിച്ചു മുൻ നേവി പൈലറ്റായ ഷെറിലിനു 3.7% ലീഡുണ്ട്. എന്നാൽ സെപ്റ്റംബർ ആദ്യം അവർക്കു അതിനേക്കാൾ 9.3% കൂടുതൽ ഉണ്ടായിരുന്നു.ഏർലി വോട്ടിങ് ഡാറ്റ ചിതറല്ലിക്കു സന്തോഷകരമല്ല. 54% റജിസ്റ്റർ ചെയ്ത ഡമോക്രറ്റുകൾ വോട്ട് ചെയ്തപ്പോൾ റിപ്പബ്ലിക്കൻ പക്ഷത്തു 28% മാത്രമേയുള്ളൂ.

Advertisment