/sathyam/media/media_files/2025/09/02/bbb-2025-09-02-05-52-47.jpg)
ഇന്ത്യക്കെതിരെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അമിത തീരുവ ചുമത്തിയതിനെ ന്യായീകരിക്കാൻ തുടർച്ചയായി ഇന്ത്യക്കെതിരെ ആഞ്ഞടിക്കുന്ന വൈറ്റ് ഹൗസ് ട്രേഡ് അഡ്വൈസർ പീറ്റർ നവറോ ഏറ്റവും ഒടുവിൽ കണ്ടെത്തിയിരിക്കുന്നത് ബ്രാഹ്മണർ ഇന്ത്യൻ ജനതയെ ചൂഷണം ചെയ്യുന്നു എന്നാണ്.
ഇന്ത്യൻ ജനതയെ കൊള്ളയടിച്ചു ലാഭം കൊയ്യുകയാണ് ബ്രാഹ്മണർ ചെയ്യുന്നതെന്നു അദ്ദേഹം പറയുന്നു.
ഇന്ത്യ റഷ്യയ്ക്കു വിഴുപ്പലക്കാനുള്ള സ്ഥലമാണെന്ന് ആക്ഷേപിച്ച നവറോ ഫോക്‌സ് ന്യൂസിൽ പറഞ്ഞത് യുഎസ് താൽപര്യങ്ങൾക്കു വിരുദ്ധമായ വ്യാപാര ഏർപ്പാടുകൾ ഇന്ത്യ നടത്തുന്നു എന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാനായ നേതാവാണെന്ന് അഭിപ്രായപ്പെട്ടപ്പോഴും അദ്ദേഹത്തിന്റെ വിദേശനയത്തെ നവറോ രൂക്ഷമായി വിമർശിച്ചു.
"റഷ്യയും ചൈനയുമായുള്ള ഇന്ത്യയുടെ ഇടപെടൽ ലോകത്തു ജനാധിപത്യത്തിനു ഭീഷണിയാണ്. അവർക്കു 50% താരിഫ് ചുമത്തിയത് ഇന്ത്യ താരിഫിന്റെ മഹാരാജാവായതു കൊണ്ടാണ്. ലോകത്തെ ഏറ്റവും ഉയർന്ന താരിഫ് അവരുടേതാണ്.
"ഇന്ത്യക്കാരോട് ലളിതമായി പറയാനുള്ളത് ബ്രാഹ്മണന്മാർ നിങ്ങളെ ചൂഷണം ചെയ്തു ലാഭമുണ്ടാക്കുന്നു എന്നാണ്. അത് നിർത്തണം."