/sathyam/media/media_files/2025/09/19/bbv-2025-09-19-05-16-19.jpg)
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ രംഗത്ത്. ട്രംപുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും, ബ്രസീലുമായുള്ള ബന്ധത്തിൽ ട്രംപ് വരുത്തുന്ന തെറ്റുകൾക്ക് അമേരിക്കൻ ജനത വില നൽകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ലുലയുടെ പ്രതികരണം.
"ട്രംപ് ലോകത്തിന്റെ ചക്രവർത്തിയല്ല" എന്ന് വിമർശിച്ച ലുല, ജൂലൈയിൽ ബ്രസീലിയൻ ഉൽപ്പന്നങ്ങൾക്ക് ട്രംപ് ഭരണകൂടം 50% താരിഫ് ഏർപ്പെടുത്തിയതിനെക്കുറിച്ചും സംസാരിച്ചു. ഈ നടപടി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കി. ബ്രസീലിന്റെ മുൻ പ്രസിഡന്റ് ജെയർ ബോൾസോനാരോയ്ക്കെതിരെ അട്ടിമറി കുറ്റം ചുമത്തിയതാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണമെന്ന് ട്രംപ് ചൂണ്ടിക്കാട്ടിയിരുന്നു.
ഈ താരിഫുകൾ "അതിശക്തമായ രാഷ്ട്രീയം" ആണെന്ന് വിശേഷിപ്പിച്ച ലുല, ഇതിലൂടെ കാപ്പി, മാംസം തുടങ്ങിയ ബ്രസീലിയൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്കൻ ഉപഭോക്താക്കൾ കൂടുത നൽകേണ്ടിവരുമെന്ന് മുറ നൽകി. ഇതിന് മുൻപും ലുല ട്രംപിനെ വിമർശിച്ചിട്ടുണ്ടെങ്കിലും, ഇരു നേതാക്കളും തമ്മിൽ യാതൊരു ആശയവിനിമയവും നടന്നിട്ടില്ലെന്ന് അദ്ദേഹം വിശ്വസിക്കുന്നു.