എപ്സ്റ്റീൻ ബന്ധം തെളിഞ്ഞതോടെ യുഎസിലെ ബ്രിട്ടീഷ് അംബാസിഡറെ പിരിച്ചു വിട്ടു

New Update
Gfvc

Cl

ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട യുഎസിലെ അംബാസഡർ പീറ്റർ മാൻഡൽസനെ ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്റ്റാർമർ പിരിച്ചു വിട്ടു. എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകൾ യുഎസ് കോൺഗ്രസ് കമ്മിറ്റി പുറത്തു വിട്ടതോടെയാണ് മാൻഡൽസൻ കുറ്റക്കാരനാണെന്നു തെളിവ് കിട്ടിയത്.

Advertisment

മാൻഡൽസൻ എഴുതിയ ഇമെന്റുകളിൽ അദ്ദേഹത്ത എപ്സ്റ്റീനുമായി എത്ര അഗാധമായ ബന്ധം ഉണ്ടായിരുന്നുവെന്നു തെളിയുന്നുണ്ടെന്നു ബ്രിട്ടീഷ് ഫോറിൻ ഓഫിസ് പറഞ്ഞു. അദ്ദേഹത്തെ നിയമിക്കുന്ന കാലത്തു ആരോപണം ഉയർന്നിരുന്നെങ്കിലും അനിഷേധ്യമായ തെളിവുകൾ ഇപ്പോഴാണ് ലഭ്യമായത്.

ബുധനാഴ്ച്ച പാർലമെന്റിൽ സംസാരിച്ച സ്റ്റാർമർ അംബാസഡറിൽ വിശ്വാസമുണ്ടെന്നു പറഞ്ഞിരുന്നു. എന്നാൽ കോൺഗ്രസ് രേഖകൾ നൽകിയ തെളിവുകൾക്കു മുന്നിൽ ആ വിശ്വാസം ആവിയായി.

മാൻഡൽസൻ എഴുതിയ കത്തിൽ എപ്സ്റ്റീൻ തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്താണെന്നു പറയുന്നുണ്ട്. കൂടുതൽ നാണക്കേടുണ്ട കത്തുകൾ പുറത്തു വരു ആശങ്ക ഉള്ളതായി മാൻഡൽസൻ പറഞ്ഞിരുന്നു.

ഉന്നതന്മാർക്കു പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ എത്തിച്ചു കൊടുത്തിരുന്ന കേസിൽ തടവ് ശിക്ഷ അനുഭവിക്കുമ്പോൾ ജയിലിൽ കിടന്നാണ് എപ്സ്റ്റീൻ മരിച്ചത്. അത് ആത്മഹത്യ ആണെന്നു അധികൃതർ പറയുന്നുവെങ്കിലും സംശയങ്ങൾ തീർന്നിട്ടില്ല. കൂട്ടുപ്രതി ബ്രിട്ടീഷ് പൗരത്വമുളള ഗെസ്ലെയ്ൻ മാക്സ്വെൽ ജയിലിലുണ്ട്.

മാക്സ്വെൽ എപ്സ്റ്റീൻ്റെ 50ആം ജന്മദിനത്തിൽ സമ്മാനമായി തയാറാക്കിയ 230 പേജുള്ള ബുക്ക് കോൺഗ്രസ് കമ്മിറ്റി പരസ്യമാക്കിയപ്പോഴാണ് പുതിയ തെളിവുകൾ പുറത്തു വന്നത്. പ്രസിഡന്റ് ട്രംപ് എഴുതിയ ആരോപിക്കപ്പെടുന്ന ആ കത്തും അദ്ദേഹം വരച്ചെന്നു പറയുന്ന അശ്ളീല ചിത്രവും രാഷ്ട്രീയ വിവാദമായി കത്തി നിൽക്കുന്നുണ്ട്.

Advertisment