New Update
/sathyam/media/media_files/2025/11/12/v-2025-11-12-03-42-20.jpg)
വാഷിങ്ടൻ: ബ്രിട്ടിഷ് മാധ്യമപ്രവർത്തകൻ സാമി ഹംദിയെ തടങ്കലിൽ നിന്ന് ഉടൻ മോചിപ്പിക്കുമെന്ന് യുഎസ് കുടിയേറ്റ വകുപ്പ് അറിയിച്ചു. രണ്ടാഴ്ച മുമ്പ് യുഎസ് യാത്രയ്ക്കിടെ വീസ കാലാവധി ലംഘിച്ചതിന്റെ പേരിലാണ് ഇദ്ദേഹത്തെ കുടിയേറ്റ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. എന്നാൽ ഇസ്രയേലിനെതിരെ തുറന്ന വിമർശനം നടത്തിയതിനാലാണ് ഹംദിയെ ലക്ഷ്യമാക്കിയതെന്ന് അഭിഭാഷകർ ആരോപിച്ചു. ഹംദി ഭീകരതയെ പിന്തുണയ്ക്കുന്നുവെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും ഹോംലാൻഡ് സെക്യൂരിറ്റിയും നിലപാട് സ്വീകരിച്ചിരുന്നു.
Advertisment
നാടുകടത്തൽ നേരിടാതെ സ്വമേധയാ ബ്രിട്ടനിലേക്ക് മടങ്ങാൻ ഹംദിക്ക് അനുമതി നൽകിയിട്ടുണ്ട്. ഈ തീരുമാനം കുടുംബം സ്വാഗതം ചെയ്തെങ്കിലും, അനാവശ്യ അറസ്റ്റും അപകീർത്തിപ്പെടുത്തലും വലിയ മാനസികാഘാതമായിരുന്നുവെന്ന് പിതാവ് ഡോ. മുഹമ്മദ് എൽഹാച്ച്മി ഹംദി പ്രതികരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us