Advertisment

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു ശേഷം ബുഷിനു തുണയായ ഉദ്യോഗസ്ഥന്‍ അന്തരിച്ചു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
7777777y

ന്യൂയോര്‍ക്ക്: വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിനു ശേഷം സംഭവ സ്ഥലം സന്ദര്‍ശിച്ച യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷിനൊപ്പം ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ട ബോബ് ബെക്വിത് എന്ന ഉദ്യോഗസ്ഥന്‍ മരിച്ചു.

Advertisment

സംഭവം നടക്കുമ്പോള്‍ ഫയര്‍ സര്‍വീസില്‍ നിന്നു വിരമിച്ചു കഴിഞ്ഞിരുന്ന ബോബ് സ്വമേധയാ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് രംഗത്തിറങ്ങുകയായിരുന്നു. സ്ഫോടന സ്ഥലത്തു വച്ച് ബുഷ് മാധ്യമങ്ങളോടു സംസാരിച്ചത് ബോബിന്റെ തോളില്‍ പിടിച്ചുകൊണ്ടാണ്. ഈ ചിത്രം ആഗോളതലത്തില്‍ ശ്രദ്ധേയമാകുകയും ചെയ്തിരുന്നു.

91 വയസിലാണ് ബോബിന്റെ മരണം. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ബുഷ് പ്രഖ്യാപിക്കുന്ന സമയത്താണ് അദ്ദേഹം ഒപ്പമുണ്ടായിരുന്നത്. ഈ കെട്ടിടം തകര്‍ത്തവര്‍ ആരാണെന്ന് നമ്മളെല്ലാം ഉടന്‍ അറിയും എന്ന് ബെക്വിതിന്റെ തോളില്‍ പിടിച്ചു നിന്നാണ് മെഗാഫോണിലൂടെ ബുഷ് പ്രഖ്യാപിച്ചത്. 

George Bush
Advertisment