/sathyam/media/media_files/2025/09/16/vvv-2025-09-16-05-11-02.jpg)
കാൽഗറി: നവനി സ്കൂൾ ഓഫ് ഡാൻസിൻറെ പഠിതാക്കളുടെ അരങ്ങേറ്റം "പ്രാരംബ്" സെപ്തംബർ 20 ശനിയാഴ്ച്ച വൈകുന്നേരം ആറുമണിക്ക് ഗ്ലെൻമൂർ ക്രിസ്ത്യൻ അക്കാഡമിയിൽ(16520, 24 സെന്റ്, എസ് ഡബ്ല്യൂ, കാൽഗറി). കലയുടെ സൗന്ദര്യവും നാട്യത്തിന്റെ ചടുലതയും ഒരുമിപ്പിച്ചു,താള മേള ലയങ്ങളോടെ ഗംഭീര കലാപരിപാടികളോടെ ഒരു മനോഹരമായ സന്ധ്യക്ക് "നവനി സ്കൂൾ ഓഫ് ഡാൻസ് " ഒരുങ്ങുന്നു.
2013-ൽ കാൽഗറിയിൽ ആരംഭിച്ച നവനി സ്കൂൾ ഓഫ് ഡാൻസിൻറെ അദ്ധ്യാപിക ഗീതു പ്രശാന്തിന്റെ മാർഗ ദർശനത്തിൽ പരിശീലനം നേടിയ വിദ്യാർത്ഥികളുടെ ഭരതനാട്യം അരങ്ങേറ്റം നടക്കുകയാണ് .
വിവിധ പ്രായ വിഭാഗങ്ങളിലുള്ള പഠിതാക്കളിൽ കുട്ടികൾ, കൗമാരക്കാർ, മുതിർന്നവർ എല്ലാവരും ചേർന്ന് കലാതപസ്സോടെ 66 പഠിതാക്കൾ നാട്യസംവിധാനത്തിലൂടെ തങ്ങളുടെ കലാപാഠങ്ങൾ കാണികളുടെ മുമ്പിൽ ഭാരതീയ അവതരിപ്പിക്കുന്നു. സമ്പന്നമായ നാട്യപരമ്പരാഗതത്തിൻറെ ഈ നിമിഷം അനുഭവിക്കാൻ കലാ ആസ്വാദകരായ എല്ലാ പ്രേക്ഷകരേയും സാദര്യത്തോടെ സംഘാടകർ സ്വാഗതം ചെയ്യുന്നു.