/sathyam/media/media_files/2025/09/22/vvv-2025-09-22-05-03-21.jpg)
അനധികൃത കുടിയേറ്റക്കാരെ തേടി റെയ്ഡ് നടത്തുന്ന ഇമിഗ്രെഷൻ ഏജൻറുമാർ മാസ്ക് ധരിക്കുന്നത് കലിഫോർണിയ നിരോധിച്ചു. കുടിയേറ്റക്കാരെ സംരക്ഷിക്കാൻ സംസ്ഥാനം ആവിഷ്കരിച്ച നിയമങ്ങളുടെ ഭാഗമാണിതെന്നു ഗവർണർ ഗാവിൻ ന്യൂസം പറഞ്ഞു.
കലിഫോർണിയയുടെ നോ സീക്രെട് പോലീസ് ആക്ട് രാജ്യത്ത് ആദ്യമായി കൊണ്ടുവരുന്ന ഇത്തരമൊരു നിയമ പരമ്പരയാണ്. അഞ്ചു ബില്ലുകൾ താൻ ശനിയാഴ്ച്ച ഒപ്പിട്ടതായി ന്യൂസം വെളിപ്പെടുത്തി.
ഡ്യൂട്ടിയിലുള്ള ഫെഡറൽ-ലോക്കൽ ഓഫിസർമാർ മാസ്ക‌് ധരിക്കുന്നത് ഇതോടെ സംസ്ഥാനം നിരോധിക്കുന്നു. ഡ്യൂട്ടിയിലുള്ള ഓഫിസർമാർ പേരോ ബാഡ്‌ജ് നമ്പറോ വെളിപ്പെടുത്തണം എന്നതാണ് മറ്റൊരു വ്യവസ്ഥ.
ഐ സി ഇ ഏജൻറുമാർ സ്കൂളുകളിലും ഡേ കെയറുകളിലും കയറുന്നത് നിയന്ത്രിക്കുന്നതാണ് മൂന്നാമത്തെ ബിൽ. ആശുപത്രികളിൽ ഏജന്റുമാർ വാറന്റ് ഇല്ലാതെ പ്രവേശിക്കരുത്.ആശുപത്രികളോ ക്ലിനിക്കുകളോ നിർണായക വിവരങ്ങൾ അവരുമായി പങ്കു വയ്ക്കാനും പാടില്ല.
സ്കൂൾ ക്യാമ്പസുകളിൽ ഏജന്റുമാർ പ്രവേശിച്ചാൽ കുടുംബങ്ങളെ അറിയിക്കണം.
"തിരിച്ചറിയാൻ കഴിയാത്ത കാറുകളിൽ മാസ്ക് വരുന്നവർ റെയ്ഡ് നടത്തുന്ന നടത്ത ആളുകളെ കാണാതാകുന്ന സൈ-ഫൈ സിനിമ പോലെയുണ്ടെന്നു ന്യൂസം പറഞ്ഞു. "ഒരു ചട്ടവുമില്ല, ഒരു അവകാശങ്ങളുമില്ല.കുടിയേറ്റക്കാർക്കു അവകാശങ്ങളുണ്ട്. അതുറപ്പാകാൻ നമുക്കും അവകാശമുണ്ട്."
പ്രസിഡന്റ് ട്രംപ് നിയമവ്യവസ്ഥകൾ മാനിക്കാതെ നടത്തുന്ന റെയ്‌ഡുകൾക്കും അറസ്റ്റുകൾക്കും കാലിഫോർണിയയുടെ നേരിട്ടുള്ള പ്രതികരണമാണിതെന്നു ന്യൂസം വ്യക്തമാക്കി.
ന്യൂസം കൊണ്ടുവന്ന നിയമങ്ങൾ അസഭ്യമാണെന്നു ഹോംലാൻഡ് സെക്യൂരിറ്റി അസിസ്റ്റന്റ് സെക്രട്ടറി ട്രിഷ്യ മക്ലഫ്ലിൻ പറഞ്ഞു. "ഇത് ഞങ്ങളുടെ ഏജന്റുമാരെ അപകടപ്പെടുത്താനുള്ള നഗ്നമായ ശ്രമമാണ്."
ഫെഡറൽ ഗവൺമെന്റ് കോടതിയിൽ പോകുമെന്നു നിയമ വിദഗ്ദ്ധർ കരുതുന്നു. ഫെഡറൽ റെയ്ഡുകൾക്കു വലിയ നിയന്ത്രണം ചുമത്താൻ ഈ നിയമങ്ങൾക്കു കഴിഞ്ഞെന്നും വരില്ല.