New Update
/sathyam/media/media_files/2025/10/09/vvv-2025-10-09-04-38-32.jpg)
കലിഫോർണിയ: ദീപാവലി ഔദ്യോഗിക അവധി ദിനമായി പ്രഖ്യാപിച്ച് കലിഫോർണിയ സംസ്ഥാനം. കലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം ഇതു സംബന്ധിച്ച ബില്ലിൽ ഒപ്പിട്ടതോടെയാണ് അവധി നിലവിൽ വന്നത്. ഇന്ത്യൻ അമേരിക്കൻ സമൂഹത്തിലുടനീളം സന്തോഷവും അഭിമാനവും ഉണർത്തുന്ന ഒരു നീക്കമാണിത്.
Advertisment
അമേരിക്കയിൽ ഏറ്റവുമധികം ഇന്ത്യൻ വംശജരുള്ള സംസ്ഥാനമാണ് കലിഫോർണിയ. മുൻ വർഷങ്ങളിൽ പെൻസിൽവേനിയ, കനക്‌ടികട്ട് തുടങ്ങിയ സംസ്ഥാനങ്ങളും ദീപാവലിക്ക് ഔദ്യോഗികമായി അവധി അനുവദിച്ചിട്ടുണ്ട്.