/sathyam/media/media_files/2025/11/06/v-2025-11-06-04-56-28.jpg)
കലിഫോർണിയയിൽ യുഎസ് കോൺഗ്രസ് ഡിസ്ട്രിക്റ്റുകളുടെ പുനർനിർണയത്തിനു ജനങ്ങൾ ഗവർണർ ഗാവിൻ ന്യൂസമിനു പച്ചക്കൊടി കാട്ടി. 2026 ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കു അഞ്ചു സീറ്റ് കൂട്ടാൻ ടെക്സസിൽ പ്രസിഡന്റ്റ് ട്രംപിന്റെ നിർദേശ പ്രകാരം ഗവർണർ ഗ്രെഗ് ആബട്ട് നിയമസഭയിൽ പാസാക്കിയെടുത്ത പുനർനിർണയത്തിനു ബദലായാണ് ഡെമോക്രറ്റുകൾക്കു സീറ്റ് കൂടുന്ന നടപടിക്കു ന്യൂസം ജനപിന്തുണ തേടിയത്.
പ്രൊപോസൽ 50 എന്ന അഭിപ്രായ വോട്ടെടുപ്പിൽ 64% അംഗീകാരമാണ് നടപടിക്ക് ലഭിച്ചതെന്നു അസോസിയേറ്റഡ് പ്രസ് അറിയിച്ചു: 4.4 മില്യൺ വോട്ട്. എതിർത്തത് 35% പേരാണ്.
ടെക്സസിൽ യുഎസ് കോൺഗ്രസ് ഡിസ്ട്രിക്റ്റുകൾ പുനർനിർണയം ചെയ്തു കോൺഗ്രസിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് 5 സീറ്റ് വർധിപ്പിക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ പദ്ധതി തിരഞ്ഞെടുപ്പു തട്ടിയെടുക്കാനുള്ള നടപടിയാണെന്നു ഡെമോക്രറ്റുകൾ വിശേഷിപ്പിച്ചിരുന്നു. ജനകീയ അംഗീകാരം ലഭിച്ചാൽ അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിൽ പ്രാബല്യത്തിൽ ഉണ്ടാവുന്ന പുനർനിർണയം കാലിഫോർണിയയിൽ ഡെമോക്രറ്റുകൾക്കു അഞ്ചു സീറ്റുകൾ ഉറപ്പാക്കും.
2026 ഇടക്കാല തിരഞ്ഞെടുപ്പു മുതൽ അതിൻ്റെ ഫലമുണ്ടാവും. ആ തിരഞ്ഞെടുപ്പിൽ ടെക്സസിൽ കൂടുതൽ കിട്ടുന്ന സീറ്റുകൾ കൊണ്ട് യുഎസ് ഹൗസിൽ ഭൂരിപക്ഷം ഉറപ്പിക്കുക എന്നതായിരുന്നു ട്രംപിന്റെ ലക്‌ഷ്യം.
ഒഹായോ, യൂട്ടാ, മിസൂറി, നോർത്ത് കരളിന, ഇന്ത്യാന എന്നിവിടങ്ങളിലും റിപ്പബ്ലക്കൻ ഭൂരിപക്ഷ സഭകൾ വഴി പുനർനിർണയം നടത്താൻ ട്രംപ് ശ്രമിക്കുമ്പോൾ ന്യൂസം വിഷയം ജനങ്ങളുടെ മുന്നിൽ തന്നെ വച്ചു.
കാലിഫോർണിയയുടെ 52 ഹൗസ് സീറ്റുകളിൽ 43 ഇപ്പോൾ ഡെമോക്രറ്റിക് നിയന്ത്രണത്തിലുണ്ട്. പുനർനിർണയം നടത്തിയാൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് കൈവശമുള്ള 9 സീറ്റ് നാലായി കുറയുമെന്നാണ് കണക്കു കൂട്ടൽ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us