New Update
/sathyam/media/media_files/2025/05/11/ZIlYHowo65RYh9YhZpvI.jpg)
പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് നയത്തെ വിമർശിക്കുന്ന പുതിയൊരു പരസ്യം കാലിഫോർണിയ ഗവർണർ ഗവിൻ ന്യൂസം ഇറക്കുന്നു. രാജ്യമൊട്ടാകെ എത്തുന്ന പരസ്യത്തിൽ ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ എന്ന സ്ഥാനം അമേരിക്കയ്ക്കു നഷ്ടപ്പെടാൻ ട്രംപ് നയം കാരണമാവും എന്നാണ് ചൂണ്ടിക്കാട്ടുന്നത്.
മുപ്പതു മിനിട്ടുള്ള പരസ്യം 'ഫോക്സ് ആൻഡ് ഫ്രണ്ട്സ്' പരിപാടിയിൽ വാരാന്ത്യത്തിൽ എത്തും. പ്രസിഡന്റിന്റെ പ്രിയ നയത്തിനെതിരെ ഏറ്റവും ശക്തമായ വിമർശനം ഉയർത്തുന്ന ന്യൂസമിനെ കാലിഫോർണിയയുടെ സമ്പദ് വ്യവസ്ഥയ്ക്കു വേണ്ടി ഉറച്ച നിലപാട് എടുക്കുന്ന നേതാവായും ഉയർത്തിക്കാട്ടും.
വ്യാഴാഴ്ച്ച യുട്യൂബിൽ പ്രത്യക്ഷപ്പെട്ട പരസ്യം ഓക്‌ലാൻഡ് തുറമുഖത്തിന്റെ പശ്ചാത്തലത്തിൽ ന്യൂസം നേരിട്ടു ക്യാമെറയിലേക്കു സംസാരിക്കുന്നതു കാണിക്കുന്നു. കാലിഫോർണിയ ലോകത്തു നാലാമത്തെ സമ്പദ് വ്യവസ്ഥയായി വളർന്നപ്പോൾ അതിനു വേണ്ടി കൈകൊണ്ട നയങ്ങൾക്കു ട്രംപ് പ്രഹരമേൽപിക്കയാണെന്നു ന്യൂസം പറയുന്നു. "നമ്മുടെ തുറമുഖങ്ങളിൽ അവശ്യ സാധനങ്ങൾ എത്തുന്നത് ട്രംപ് തടയുകയാണ്."
സ്കൂൾ തുറക്കുന്ന നേരത്തും പിന്നീട് ക്രിസ്‌മസ് കാലത്തും കടകളിൽ ക്ഷാമം ഉണ്ടാവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.