New Update
/sathyam/media/media_files/2025/03/26/2bNbp3c4yRKzHu3paIUd.jpg)
കലിഫോർണിയയുടെ പ്രിയപ്പെട്ട ‘മീശക്കാരൻ’ ഓർമയായി. വ്യത്യസ്തമായ മീശ കാരണം മാധ്യമ ശ്രദ്ധ നേടിയ കലിഫോർണിയയിലെ അഗ്നിശമന സേനാംഗമായ ആന്റണി ഗാൻസ്‌ലർ (43) ആണ് അന്തരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. മീശയാണ് പ്രശസ്തി നൽകിയതെങ്കിലും മറ്റുള്ളവരെ സഹായിക്കുന്നതിലുള്ള അർപ്പണബോധമാണ് ആളുകൾക്ക് ആന്റണിയെ പ്രിയങ്കരനാക്കിയത്.
Advertisment
സ്നേഹമുള്ള വ്യക്തിത്വത്തിനുടമയായിരുന്നു ആന്റണിയെന്ന് ഫ്രീമോണ്ട് ഫയർ ഫൈറ്റേഴ്‌സ് അസോസിയേഷൻ അനുസ്മരിച്ചു. എറിനാണ് ഭാര്യ. സവന്നയും അബിഗെയ്‌ലും മക്കളാണ്.
ആന്റണിയുടെ കുടുംബത്തെ സഹായിക്കുന്നതിനായി സഹപ്രവർത്തകരും അസോസിയേഷനും ചേർന്ന് ഗോഫണ്ട്മീയിൽ പേജ് ആരംഭിച്ചിട്ടുണ്ട്. 27ന് അനുസ്മരണ ചടങ്ങുകൾ നടക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us