ക്‌നാനായ റീജിയന്‍ ചിക്കാഗോ ഫൊറോന പാരിഷ് കൗണ്‍സില്‍ സംഗമം

New Update
55556ffffff

ചിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ റീജയന്റെ ആഭിമുഖ്യത്തില്‍ ചിക്കാഗോ ഫൊറോന പാരിഷ് കൗണ്‍സില്‍ സംഗമം ചിക്കാഗോ സെന്റ്. മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഫെബ്രുവരി പത്താം തിയതി ശനിയാഴ്ച നടന്നു.

Advertisment

ഫൊറോനയിലെ എല്ലാ ഇടവകകളിലെയും പാരീഷ് കൗണ്‍സില്‍ അംഗങ്ങളുടെ സംഗമമായിരുന്നു ഇത്. ക്‌നാനായ റീജിയണ്‍ സയറക്ടറും ഫൊറോന വികാരിയുമായ ഫാ.തോമസ് മുളവനാല്‍ ഈ സംഗമം ഉദ്ഘാടനം ചെയ്തു.

ഇടവകയിലെ പാരീഷ് കൗണ്‍സില്‍ അംഗങ്ങളുടെയും കൈക്കാരന്മാരുടെയും ഉത്തരവാദിത്തങ്ങളെയും ദൗത്യങ്ങളെയും കുറിച്ച് കാനന്‍ നിയമങ്ങളുടെയും സീറോ മലബാര്‍ സഭയുടെ പൊതു നിയമങ്ങളുടെയും രൂപതാ നിയമാവലിയുടെയും അടിസ്ഥാനത്തില്‍ ചിക്കാഗോ രൂപതയുടെ വൈസ് ചാന്‍സലര്‍ ഫാ.ജോണ്‍സണ്‍ കോവൂര്‍പുത്തന്‍പുരയില്‍ ക്ലാസ്സ് നയിച്ചു.

ഡിട്രോയിറ്റ് സെന്റ്.മേരീസ് പള്ളി വികാരി ഫാ.ജോസ് തറയ്ക്കല്‍ , ചിക്കാഗോ സെന്റ് മേരീസ് പള്ളി വികാരി ഫാ.സിജു മുടക്കോടിയില്‍,അസി. വികാരി ഫാ. ജോഷി വലിയവീട്ടില്‍ , ചിക്കാഗോ തിരുഹൃദയ ഇടവക അസി. വികാരി, ഫാ. ബിന്‍സ് ചേത്തലില്‍, ഓരോ ഇടവകയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പാരീഷ് കൗണ്‍സില്‍ അംഗങ്ങളും ഫൊറോനയുടെ കര്‍മപരിപാടികളുടെ രൂപീകരണത്തിന് കളമൊരുക്കുന്ന ഈ സംഗമത്തില്‍ പങ്കെടുത്തു.

Canaan Region Chicago Forona Parish Council
Advertisment