കുടിയേറ്റം പരിമിതപ്പെടുത്താൻ കാനഡ തീരുമാനിച്ചു; പാർപ്പിട സമ്മർദം വെല്ലുവിളിയെന്നു മന്ത്രി

New Update
hgbj hijho

കാനഡയിൽ ജനസംഖ്യ നിയന്ത്രിക്കാൻ വേണ്ടി കുടിയേറ്റം കുറയ്ക്കാൻ തീരുമാനിച്ചതായി ഗവൺമെന്റ് പ്രഖ്യാപിച്ചു.  2025, 2026 വർഷങ്ങളിൽ ജനസംഖ്യ 0.2% കുറയ്ക്കുക എന്നതാണ് ലക്ഷ്യമെന്നു കുടിയേറ്റ-അഭയാർഥി-പൗരത്വ വകുപ്പ് അറിയിച്ചു. ഈ വർഷം 485,000 സ്ഥിരം താമസക്കാർ ഉണ്ടായിരുന്നെങ്കിൽ 2025ൽ അത് 395,000 ആയി കുറയും.

Advertisment

2026ൽ 380,000, 2027ൽ 365,000 എന്നിങ്ങനെ ആയിരിക്കും നിർദിഷ്ട പരിധി. കഴിഞ്ഞ നവംബറിൽ പ്രഖ്യാപിച്ച പരിധി 2025ലും 2026ലും 500,000 എന്നായിരുന്നു."ഈ മേഖലയിൽ നമ്മൾ ഒട്ടേറെ വെല്ലുവിളി നേരിടുന്നുണ്ട്,"  കുടിയേറ്റ മന്ത്രി മാർക് മില്ലർ പറഞ്ഞു.

പുതിയ നയം നടപ്പാക്കുമ്പോൾ പാർപ്പിട വിപണിയിലെ സമമർദം കുറയുമെന്നു മില്ലർ ചൂണ്ടിക്കാട്ടി. ഇന്നത്തെ നിലയ്ക്ക് 2027 ആവുമ്പോൾ 670,000 പാർപ്പിട യൂണിറ്റുകൾ ഉണ്ടാക്കേണ്ടി വരും.

"ഈ പുതിയ പദ്ധതി പ്രകാരം നമ്മൾ കുടിയേറ്റം നിയന്ത്രിക്കയാണ്. എല്ലാ കാനഡക്കാർക്കും കുടിയേറ്റക്കാർക്കും  ഒന്നുപോലെ പ്രയോജനം ഉണ്ടാവും."കുടിയേറ്റം നിയന്ത്രിക്കാൻ ശ്രമം നടത്താത്തതു കൊണ്ട് 1867 മുതൽ കാനഡയുടെ ജനസംഖ്യ ഉയർന്നു കൊണ്ടിരിക്കയായിരുന്നു.

2023ൽ എക്കാലത്തെയും അപേക്ഷിച്ചു ജനസംഖ്യ വളർന്നു: 1.3 മില്യൺ വളർച്ച. 472,000 കുടിയേറ്റക്കാർ ഉൾപ്പെടെ. വിദേശ ജോലിക്കാർ ഉൾപ്പെടെയുള്ള താത്കാലിക താമസക്കാർ 805,000.




Advertisment