കാനഡ അമേരിക്കയു ടെ 51-ാമത്തെ സംസ്ഥാനം: വിടാതെ ട്രംപ്

New Update
Ccc

വാഷിംഗ്‌ടൺ: കാനഡയെ യുഎസിന്റെ 51-ാം സംസ്ഥാനമാക്കാൻ ആഗ്രഹിക്കുന്നതായുള്ള പ്രസ്താവന ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ന് വാഷിംഗ്ടണിനടുത്തുള്ള ക്വാണ്ടിക്കോയിൽ “ഗോൾഡൻ ഡോം” മിസൈൽ പ്രതിരോധ പദ്ധതികളെക്കുറിച്ച് ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

 “ഗോൾഡൻ ഡോം" മിസൈൽ പ്രതിരോധ പദ്ധതിയിൽ ഭാഗമാകാൻ ഏതാനും ആഴ്ചകൾക്ക് മുമ്പ് കാനഡ അഭ്യർത്ഥിച്ചതായി ട്രംപ് പറഞ്ഞു. എന്നാൽ, പദ്ധതിയിൽ സൗജ്യന്യമായി ചേരാൻ കാനഡ അമേരിക്കയിൽ ചേരണമെന്ന് താൻ മറുപടി നൽകിയതു അദ്ദേഹം വെളിപ്പെടുത്തി

താരിഫുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് മാസങ്ങളായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ട്രംപുമായി നിരവധി തവണ സംസാരിച്ചിട്ടുണ്ടെങ്കിലും ആ സംഭാഷണങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല.

Advertisment