ഇറാനെതിരെയുള്ള നീക്കം അനിവാര്യം; അമേരിക്കയ്ക്ക് പിന്തുണയുമായി കാനഡ

New Update
H

ടൊറന്റോ: അമേരിക്കയുടെയും ഇസ്രയേലിന്റെയും സൈനിക നടപടിക്ക് (ഓപ്പറേഷൻ എപ്പിക് ഫ്യൂറി) പൂർണ്ണ പിന്തുണയറിയിച്ച് കാനഡ. പ്രധാനമന്ത്രി മാർക്ക് കാർണിയും വിദേശകാര്യ മന്ത്രി അനിത ആനന്ദും ഇത് സംബന്ധിച്ച സംയുക്ത പ്രസ്താവന പുറത്തിറക്കി. ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് തടയാനും രാജ്യാന്തര സുരക്ഷയ്ക്ക് ഭീഷണിയാകുന്നത് ഇല്ലാതാക്കാനും അമേരിക്ക നടത്തുന്ന നീക്കങ്ങൾ അനിവാര്യമാണെന്ന് കാനഡ വ്യക്തമാക്കി. മേഖലയിൽ സ്ഥിരത നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നും അയൽരാജ്യങ്ങളുടെ സുരക്ഷയ്ക്കായി ഒപ്പം നിൽക്കുമെന്നും കാനഡ ആവർത്തിച്ചു.

Advertisment

പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനിടയിലാണ് അമേരിക്കൻ നടപടിയെ പിന്തുണച്ചുകൊണ്ട് കാനഡ രംഗത്തെത്തിയിരിക്കുന്നത്. ഇറാനിലെ നിലവിലെ ഭരണകൂടം സമാധാനത്തിന് വിഘാതമാണെന്നും അത് മാറ്റേണ്ടത് ലോകനന്മയ്ക്ക് ആവശ്യമാണെന്നും നേരത്തെയും അനിത ആനന്ദ് അഭിപ്രായപ്പെട്ടിരുന്നു.

Advertisment