/sathyam/media/media_files/2025/09/04/bbv-2025-09-04-04-00-29.jpg)
ഓട്ടവ: ഏകദേശം 6,000 കോടി ഡോളർ മൂല്യമുള്ള യുഎസ് ഉൽപ്പന്നങ്ങൾക്ക് കാനഡ ഏർപ്പെടുത്തിയിരുന്ന മിക്ക പ്രതികാര തീരുവകളും പിൻവലിച്ചു. യുഎസ് വ്യാപാര യുദ്ധത്തിനും കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് ട്രംപ് വൈറ്റ് ഹൗസ് ഏർപ്പെടുത്തിയ തീരുവകൾക്കും മറുപടിയായാണ് കാനഡ പ്രതികാര താരിഫ് ഏർപ്പെടുത്തിയത്. കാനഡ-യുഎസ്-മെക്സിക്കോ സ്വതന്ത്ര വ്യാപാര കരാറിൽ ഉൾപ്പെടാത്ത ഉൽപ്പന്നങ്ങൾക്ക് മാത്രമായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് തീരുവ പ്രഖ്യാപിച്ചതോടെയാണ് കാനഡ പ്രതികാര താരിഫുകൾ പിൻവലിച്ചത്.
അതേസമയം സ്റ്റീൽ, അലുമിനിയം തുടങ്ങിയ ചില യുഎസ് ഉൽപ്പന്നങ്ങൾക്ക് കാനഡയുടെ കൗണ്ടർ താരിഫ് ഇപ്പോഴും തുടരുന്നുണ്ട്. കഴിഞ്ഞ ആഴ്ച യുഎസ് സഹമന്ത്രിയുമായുള്ള ഒരു കൂടിക്കാഴ്ചയ്ക്ക് ശേഷം, കാനഡ-യുഎസ് വ്യാപാര ഉത്തരവാദിത്തമുള്ള മന്ത്രി ഡൊമിനിക് ലെബ്ലാ, യുഎസുമായുള്ള ഒരു വ്യാപാര കരാറിൽ പുരോഗതി കൈവരിക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നു.