മിസ്സിസാഗ : ഡാന്‍സും, പാട്ടും DJയുമായി പുതുവത്സരം ആഘോഷിച്ച് കനേഡിയന്‍ കൊച്ചിന്‍ ക്ലബ്. മിസ്സിസാഗയില്‍ നടന്ന യുഫോറിയ സീസണ്‍ ഫോര്‍ പുതുവത്സരാഘോഷത്തില്‍ സ്‌കാര്‍ബ്‌റോ സെന്റര്‍ – ഡോണ്‍വാലി ഈസ്റ്റ് കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ത്ഥി ബെലന്റ് മാത്യു മുഖ്യാഥിതി ആയിരുന്നു.
കനേഡിയന്‍ കൊച്ചിന്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം കാനഡയില്‍ കൊച്ചിന്‍ കാര്‍ണിവല്‍ മാതൃകയില്‍ കാര്‍ണിവല്‍ നടത്തിയിരുന്നു. ഇത്തവണ കൊച്ചിന്‍ കാര്‍ണിവല്‍ സീസണ്‍ – 2 2025 ജൂലൈയില്‍ നടക്കുമെന്ന് ക്ലബ് ഭാരവാഹികള്‍ പ്രഖ്യാപിച്ചു. പുതുവത്സരാഘോഷങ്ങളുടെ ടൈറ്റില്‍ സ്‌പോണ്‍സര്‍ ട്രിനിറ്റി ഓട്ടോ ഗ്രൂപ്പ് ആയിരുന്നു.
റിയല്‍റ്റര്‍ വിപിന്‍ ശിവദാസനും, ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്റ് പൂജാ കഗാറും മെഗാ സ്‌പോണ്‍സര്‍മാരായിരുന്നു. സിപിഎസുധീദ്രന്‍ ചീനിക്കല്‍, ലിറ്റില്‍ സൗത്ത് റസ്റ്റോറന്റ് എന്നിവര്‍ പ്രിവിലേജ് സ്‌പോണ്‍സറും, ബോസ്‌കോ ട്രാന്‍സ്‌പോര്‍ട്ട്, റിയല്‍റ്റര്‍ തോമസ് കാര്യാടിയില്‍ എന്നിവര്‍ ഡയമണ്ട് സ്‌പോണ്‍സറും, ഫാമിലി ഒപ്റ്റിക്കല്‍സ്, കാന്‍ സ്‌മൈല്‍ ഡന്റല്‍ ഡോ. ബോബി ചാണ്ടി എന്നിവര്‍ ഗോള്‍ഡ് സ്‌പോണ്‍സറും ആയിരുന്നു.