വിദേശ സഹായം വെട്ടിക്കുറയ്ക്കുന്നതിനെതിരെ അമേരിക്കൻ ജനതയുടെ പിന്തുണ തേടി കനേഡിയൻ സംഘടനയുടെ ‘പരസ്യ’ പ്രതിഷേധം

New Update
Vvbv

മൺട്രിയോൾ : വിദേശ സഹായം വെട്ടിക്കുറയ്ക്കുന്നതിനെതിരെ അമേരിക്കൻ ജനതയുടെ പിന്തുണ തേടി കനേഡിയൻ സംഘടനയുടെ പരസ്യം. കാനഡ ആസ്ഥാനമായുള്ള ഡിജിറ്റൽ അവകാശ സംഘടന ‘ഇക്വാളിറ്റി’ (eQualitie) ആണ് ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ പരസ്യം സ്ഥാപിച്ചത്. “വിദേശ സഹായം യുഎസ് ജോലികളെയും സുരക്ഷയെയും ശക്തിപ്പെടുത്തുന്നു” എന്ന സന്ദേശം വിഡിയോ ബിൽബോർഡിലൂടെ 90 ദിവസത്തേക്ക് പ്രദർശിപ്പിക്കാനാണ് സംഘടനയുടെ ഉദ്ദേശ്യം.

Advertisment

വിദേശ സഹായം കുറയ്ക്കുന്നത് ഡിജിറ്റൽ സ്വേച്ഛാധിപത്യത്തിന് ഇടയാക്കുമെന്നും അത് അമേരിക്കയുടെയും കാനഡയുടെയും മൂല്യങ്ങൾക്ക് എതിരാണെന്നും ഇക്വാളിറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ അലക്സ് ഡാലസ്സിയോ വ്യക്തമാക്കി. ഈ നടപടി ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇൻ്റർനാഷണൽ ഡെവലപ്‌മെൻ്റ് (യു എസ് എ ഐ ഡി ഇ) പദ്ധതികൾ വെട്ടിക്കുറച്ചത്, പല രാജ്യങ്ങളിലും വൈദ്യസഹായം, ഭക്ഷണം, എച്ച്ഐവി ചികിത്സ എന്നിവയെ ബാധിച്ചിട്ടുണ്ട്. ഈ വെട്ടിക്കുറവ് പിൻവലിക്കണമെന്നും കൂടുതൽ രാജ്യങ്ങൾ വിദേശ സഹായത്തെ പിന്തുണയ്ക്കണമെന്നും ഇക്വാളിറ്റി ഡയറക്ടർ അലക്സ് ഡാലസ്സിയോ അഭ്യർത്ഥിച്ചു.

Advertisment