കാന്റൺ പൊലീസ് ഓഫിസർ ഡേവ് വോൾഗമോട്ട് അപകടത്തിൽ മരിച്ചു

New Update
F

ഒഹായോ: കാന്റൺ പൊലീസ് സേനയിലെ ഉദ്യോഗസ്ഥനായ ഡേവ് വോൾഗമോട്ട് (47) ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയുണ്ടായ അപകടത്തിൽ മരിച്ചു. തിങ്കളാഴ്ചയാണ് സംഭവം നടന്നതെന്ന് കാന്റൺ പൊലീസ് പിന്നീട് സ്ഥിരീകരിച്ചു.

Advertisment

ഡേവ് വോൾഗമോട്ട് 2006 ഓഗസ്റ്റ് 22നാണ് കാന്റൺ പൊലീസ് ഡിപ്പാർട്ട്‌മെന്റിൽ ചേർന്നത്. 19 വർഷത്തിലേറെയായി അദ്ദേഹം ഞങ്ങളുടെ ടീമിന്റെ സമർപ്പിത അംഗമായിരുന്നുവെന്ന് കാന്റൺ പൊലീസ് വിശേഷിപ്പിച്ചു. ഓഫിസർ ഡേവ് വോൾഗമോട്ടിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി സേന അറിയിച്ചു.

Advertisment