New Update
/sathyam/media/media_files/2025/09/26/nbbb-2025-09-26-05-23-41.jpg)
വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് യുഎസ് പൗരത്വം നേടിയെടുത്തു എന്നതിന്റെ പേരിൽ ഇന്ത്യൻ വംശജനു നേരെ നടപടി. 2005ൽ പൗരനായ ഗുർദേവ് സിംഗ് സോഹൽ എന്നയാളുടെ പൗരത്വം നീക്കം ചെയ്യാനാണ് ജസ്റ്റിസ് ഡിപ്പാർട്മെന്റിന്റെ നീക്കം.
Advertisment
ദേവ് സിംഗ്, ബൂട്ടാ സിംഗ് സുണ്ടു എന്നീ പേരുകളുമുള്ള സോഹലിനെതിരെ സെപ്റ്റംബർ 24നാണു പരാതി സമർപ്പിചത്.1994ൽ ദേവ് സിംഗ് ആയിരിക്കെ നാട് കടത്താൻ ഉത്തരവുണ്ടായിരുന്നുവെന്നു പരാതിയിൽ പറയുന്നു. അന്ന് സോഹൽ മറ്റൊരു പേരും ഗുർദേവ് സോഹൽ -- ജന്മദിനവും മറ്റും നൽകി നാച്ചുറലൈസേഷന് അപേക്ഷിച്ചു.
2020ൽ നടത്തിയ വിരലടയാള പരിശോധനയിലാണ് രണ്ടും ഒരാളാണെന്നു തിരിച്ചറിഞ്ഞത്. ജനുവരി 20നു ട്രംപ് അധികാരമേറ്റ ശേഷം ഇത്തരത്തിലുള്ള ഒൻപതാമത്തെ കേസാണിത്.