വെനസ്വേല ഭരണത്തിൽ സിലിയ ഫ്ലോറസ് തുല്യ ശക്തിയുള്ള പങ്കാളിയായിരുന്നു

New Update
L

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്‌ക്കൊപ്പം കുറ്റം ചുമത്തി ന്യൂ യോർക്ക് ജയിലിൽ അടച്ച ഭാര്യ സിലിയ ഫ്ളോറസ് കമ്മ്യൂണിസ്റ്റ് സമഗ്രാധിപത്യ ഭരണത്തിൽ തുല്യ പങ്കാളിയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 63 വയസുള്ള മഡുറോ 'സിലിറ്റ' എന്നു വിളിച്ചിരുന്ന 70 വയസുള്ള ഭാര്യയെ 'പ്രഥമ യോദ്ധാവ്' എന്നാണ് വിശേഷിപ്പിച്ചിരുന്നത്. 'പ്രഥമ വനിത' സമ്പന്നർക്കുള്ള വിശേഷണമാണെന്നു മഡുറോ പറഞ്ഞിരുന്നു.

Advertisment

വെനസ്വേലൻ ഭരണകൂടത്തിലെ ഉന്നതർ ഉൾപ്പെടെ ചാവിസ്മോ എന്ന സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ പക്ഷെ ഫ്ളോറസിനെ 'അമ്മ സ്ഥാനത്താണ് പ്രതിഷ്ഠിച്ചത്. ശിശു സംരക്ഷണം, ചാരിറ്റി എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി പ്രതിച്ഛായ വളർത്തിയെടുത്തു അവർ.

മുപ്പതു വർഷം മഡുറോയുടെ കൂടെ ജീവിച്ച അവർ സ്വന്തമായ രാഷ്ട്രീയ അടിത്തറ പണിതിട്ടുമുണ്ട്. തൊഴിലാളി വർഗ നേതാവായി ഉയർന്ന മഡുറോയുടെ മനസിലേക്കു കടന്നു കയറിയതും തൊഴിലാളി രംഗ പ്രവർത്തനം വഴി തന്നെ ആയിരുന്നു. തൊഴിലാളി-ക്രിമിനൽ നിയമങ്ങളിൽ പ്രാവീണ്യം നേടിയ അഭിഭാഷക മുൻ പ്രസിഡന്റ് ഹ്യൂഗോ ഷാവസിനു വേണ്ടി കേസുകൾ വാദിക്കുന്ന കാലത്തു മഡുറോ ഷാവസിന്റെ ഉറ്റ അനുയായിയും ആയിരുന്നു.

ഷാവസ് പ്രസിഡന്റായ 2000ൽ ഫ്ലോറസ് നാഷണൽ അസംബ്ലി അംഗവുമായി. 2005ൽ വീണ്ടും ജയിച്ചപ്പോൾ അസംബ്ലി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു ഷാവസിന്റെ വിദേശകാര്യ മന്ത്രിയായ മഡുറോയ്ക്കു പകരം ആ സ്ഥാനം ഏറ്റെടുത്തു.

മാധ്യമങ്ങൾക്കു അസംബ്ലിയിൽ പ്രവേശനം നിരോധിച്ചും സ്വന്തക്കാർക്ക് അവിടെ ജോലി കൊടുത്തും കുപ്രസിദ്ധി നേടുകയും ചെയ്തു.

2009-2011 കാലത്തു സോഷ്യലിസ്റ്റ് പാർട്ടി വൈസ് പ്രസിഡന്റ് ആയിരുന്നു ഫ്ലോറസ്. 2021ൽ ഷാവസ് അവരെ അറ്റോണി ജനറലാക്കി. 2015ൽ അവരുടെ ട്വിറ്റർ പ്രൊഫൈലിൽ അടയാളപ്പെടുത്തിയിരുന്നത് 'ഷാവസിന്റെ പുത്രി' എന്നാണ്.

2013ലാണ് മഡുറോയും ഫ്ലോറസും വിവാഹതരായത്. ഷാവസിന്റെ മരണത്തെ തുടർന്നു മഡുറോ പ്രസിഡന്റായതിനു പിന്നാലെ ആയിരുന്നു അത്.

സുപ്രധാന രാഷ്ട്രീയ പശ്ചാത്തലമുള്ള ഫ്ലോറസ് പിന്നീട് പിൻസീറ്റിൽ ഇരുന്നെങ്കിലും ഭരണത്തിൽ ഏറെ സ്വാധീനം ചെലുത്തി എന്നാണ് വിലയിരുത്തൽ.

മഡുറോയ്ക്കൊപ്പം അവരെയും യുഎസ് ലക്ഷ്യം വച്ചത് അതു കൊണ്ടാണ്.

Advertisment