/sathyam/media/media_files/2025/09/15/vvv-2025-09-15-04-55-27.jpg)
യൂട്ടയിൽ ബുധനാഴ്ച്ച വെടിയേറ്റു മരിച്ച വലതുപക്ഷ യുവ നേതാവ് ചാർളി കെർക്കിന്റെ സംസ്കാരം സെപ്റ്റംബർ 21നു നടത്തും. ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രസിഡന്റ് ട്രംപ് അറിയിച്ചിട്ടുള്ളത്.
അരിസോണ കാർഡിനൽസ് ആസ്ഥാനമായ സ്റ്റേറ്റ് ഫാം സ്റ്റേഡിയത്തിലാണ് സംസ്കാരം നടക്കുക.
'അമേരിക്കൻ ഇതിഹാസ'മായ ജീവിതവും സംഭാവനകള ആഘോഷിക്കാൻ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ അദ്ദേഹത്തിന്റെ സ്ഥാപനമായ ടെർണിങ് പോയിന്റ് യുഎസ്എ ജനങ്ങളോട് അഭ്യർഥിച്ചു. "വിശ്വാസത്തിന്റെയും ധീരതയുടെയും ജീവിതമായിരുന്നു അത്."
ബുധനാഴ്ച്ച യൂട്ടാ വാലി യൂണിവേഴ്സിറ്റിയിൽ വിദ്യാർഥികളുമായി സംവദിക്കാൻ വേദിയിൽ കയറിയപ്പോഴാണ് 200 വാര അകലെ നിന്നു വന്ന വെടിയുണ്ട കെർക്കിൻറെ (31) കഴുത്തിൽ തറച്ചത്. യൂട്ടാ നിവാസിയായ ടൈലർ റോബിൻസണെ (22) കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്.
കെർക്കിന്റെ കുടുംബത്തിനു വേണ്ടി നടത്തിയ ധനസമാഹരണത്തിൽ $2.8 മില്യണിലധികം പിരിഞ്ഞു കിട്ടിയതായി ഫോക്സ്ന പറയുന്നു.