ചിക്കാഗോ മലയാളി അസോസിയേഷൻ ബാസ്കറ്റ് ബോൾ ടൂർണമെന്റ് ഓഗസ്റ്റ് 16 ന്

New Update
Bvbch

ചിക്കാഗോ :ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ബാസ്കറ്റ് ബോൾ ടൂർണമെന്റ് ഈ വരുന്ന ഓഗസ്റ്റ് 16 ന് മൌണ്ട് പ്രോസ്പെക്റ്റിലുള്ള റെക് പ്ലെക്സ് ഇൻഡോർ കോർട്ടിൽ നടക്കും .ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളുടെ രെജിസ്ട്രേഷൻ ആരംഭിച്ചതായി കോഓർഡിനേറ്റർ മനോജ് അച്ചെട്ട്,കോ കോർഡിനറ്റർമാരായ ജോർജ് പ്ലാമൂട്ടിൽ,മാത്യു അച്ചെട്ട്,ആന്റണി പ്ലാമൂട്ടിൽ എന്നിവർ അറിയിച്ചു.

Advertisment

വിജയികൾക്കുള്ള ട്രോഫികൾ ഷിബു മുളയാനിക്കുന്നേൽ ,വിനു മാമ്മൂട്ടിൽ ,ടോം സണ്ണി ,ജോൺസൻ കണ്ണൂക്കാടൻ എന്നിവരാണ് സ്പോൺസർ ചെയ്തിരിക്കുന്നത് .ടൂർണമെന്റിന്റെ വിജയത്തിനായി വിവിധ കമ്മറ്റികൾ പ്രവർത്തനം ആരംഭിച്ചു .ഇത്തവണ എല്ലാ കളിക്കാർക്കും മലയാളി അസോസിയേഷന്റെ ലോഗോ മുദ്രണം ചെയ്തിട്ടുള്ള ടീ ഷർട്ടുകൾ സമ്മാനിക്കും.

ടൂർണമെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ ഓഗസ്റ്റ് മാസം 2-ആം തീയതിക്കകമായി രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു .

വിശദവിവരങ്ങൾക്ക് : ജെസ്സി റിൻസി 7733222554

ആൽവിൻ ഷിക്കോർ 6302745423

മനോജ് അച്ചേട്ട് 2245222470

Advertisment