/sathyam/media/media_files/2025/12/10/f-2025-12-10-05-55-00.jpg)
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബെൽവുഡ് സിറോ മലബാർ ഹാളിൽ വെച്ച് നടത്തപ്പെട്ട രക്തദാന ക്യാമ്പ് വിജയകരമായി നടത്തപ്പെട്ടു. ഡിസംബർ 7 ഞായറാഴ്ച രാവിലെ 8 മണി മുതൽ എസ് എം സി സി യുടെയും അമേരിക്കൻ റെഡ് ക്രോസ്സിൻ്റെയും സംയുക്ത സഹകരണത്തോടെ നടത്തപ്പെട്ട ക്യാമ്പിൽ നിരവധി ആളുകൾ പങ്കെടുത്ത് രക്തം ദാനം ചെയ്തു.
ചിക്കാഗോ മലയാളി അസോസിയേഷന്റെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി നടത്തപ്പെട്ട ഈ ക്യാമ്പ് വിജയകരമായി നടന്നത്, ഇത്തരം പരിപാടികൾ തുടർന്നും നടത്തുവാൻ തങ്ങൾക്ക് പ്രചോദനമാണെന്ന് പ്രസിഡൻ്ജോസ് മണക്കാട്ട്, സെക്രട്ടറി ബിജു മുണ്ടക്കൽ, ട്രെഷറർ അച്ചൻകുഞ്ഞ് മാത്യു, ക്യാമ്പിന്റെ കോ ഓർഡിനേറ്ററായി പ്രവർത്തിച്ച വൈസ് പ്രസിഡന്റ് ലൂക്ക് ചിറയിൽ, പ്രിൻസ് ഈപ്പൻ എന്നിവർ അറിയിച്ചു.
ക്യാമ്പ് വിജയകരമായി നടത്തുവാൻ സഹായിച്ച എസ് എം സി സി യോടും ക്യാമ്പിന് നേതൃത്വം നൽകിയ അമേരിക്കൻ റെഡ് ക്രോസ്സിനോടും ഇടവകയുടെ ചുമതലക്കാരോടും കോ ഓർഡിനേറ്റർ ലൂക്ക് ചിറയിൽ നന്ദി രേഖപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us