ചിക്കാഗോ മലയാളി അസോസിയേഷൻ ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ ഡിസംബർ 28 ന്

New Update
N

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ ഡിസംബർ 28 ന് വൈകിട്ട് 6 മണിക്ക് ഡെപ്ലെയിൻസിലുള്ള ക്നാനായ സെന്റർ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നതാണ്. ക്രിസ്‌മസ് ഗാനാലാപനം, സ്കിറ്റുകൾ, നൃത്തം ഉൾപ്പെടെ നിരവധി കലാപരിപാടികളോടു കൂടി നടത്തപ്പെടുന്ന പരിപാടിയിൽ ചിക്കാഗോ സി എസ് ഐ ക്രൈസ്റ്റ് ചർച്ച് വികാരി റെവ ജോ വർഗീസ് മലയിൽ ക്രിസ്മസ് സന്ദേശം നൽകും. ഈ ആഘോഷ പരിപാടികളിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

Advertisment

ഈ ആഘോഷ പരിപാടികളുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പ്രസിഡണ്ട് ജോസ് മണക്കാട്ട്, സെക്രട്ടറി ബിജു മുണ്ടക്കൽ, ട്രെഷറർ അച്ചൻകുഞ്ഞ് മാത്യു, വൈസ് പ്രസിഡന്റ് ലൂക്ക് ചിറയിൽ, ജോയിന്റ് സെക്രട്ടറി സാറാ അനിൽ, ജോയിന്റ് ട്രെഷറർ പ്രിൻസ് ഈപ്പൻ, കോ ഓർഡിനേറ്റർ വർഗീസ് തോമസ്,കോ കോർഡിനേറ്റർമാരായ ഷൈനി ഹരിദാസ്, കാൽവിൻ കവലക്കൽ, മേഘ ചിറയിൽ എന്നിവർ അറിയിച്ചു.

Advertisment