ചിക്കാഗോ മലയാളി അസോസിയേഷൻ ഓഫ് റെസ്പിറേറ്ററി കെയർ രജതജൂബിലി നിറവിൽ

New Update
marc1452

ചിക്കാഗോ: 2001-ൽ ആരംഭിച്ച ചിക്കാഗോ മലയാളി അസോസിയേഷൻ ഓഫ് റെസ്പിറേറ്ററി കെയർ (MARC) അതിന്റെ പ്രവർത്തന പന്ഥാവിൽ 25 വർഷം പൂർത്തിയാക്കി രജതജൂബിലി ആഘോഷത്തിന് ഒരുങ്ങുന്നു. അമേരിക്കയിൽ വളരെയേറെ മലയാളികൾ ജോലി ചെയ്തുവരുന്ന "റെസ്പിറേറ്ററി കെയർ" മേഖലയിലെ തെറാപ്പിസ്റ്റുകളെ സംഘടിപ്പിച്ചുകൊണ്ട് കഴിഞ്ഞ കാൽ നൂറ്റാണ്ടായി വ്യത്യസ്ഥമായ പ്രവർത്തനം കാഴ്ച്ചവെക്കുവാൻമലയാളി അസോസിയേഷൻ ഓഫ് റെസ്പിറേറ്ററി കെയറിന് സാധിച്ചു.


Advertisment

അമേരിക്കൻ അസോസിയേഷൻ ഓഫ് റെസ്പിറേറ്ററി തെറാപ്പിസ്റ്റ് ന്റെ അംഗീകാരമുള്ള മലയാളി അസോസിയേഷൻ ഓഫ് റെസ്പിറേറ്ററി കെയറിൽ 250-ൽ അധികം  അംഗങ്ങളുണ്ട്.  ഇവരുടെ  നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജിന് വെന്റിലേറ്റർ ഉൾപ്പെടെയുള്ള മെഡിക്കൽ ഉപകരണങ്ങൾ, പ്രശസ്ത സാമൂഹിക പ്രവർത്തക ഡോ. സുനിൽ ടീച്ചറുടെ നേതൃത്വത്തിൽ നിർദ്ധനരായവർക്ക് ഭവനങ്ങൾ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്ധ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, സമീപ കാലങ്ങളിൽ കേരളത്തിലുണ്ടായ പ്രകൃതി ദുരന്തങ്ങളിൽ അതാത് കാലത്തെ സർക്കാരുമായി സഹകരിച്ച് നടത്തിയ സാമ്പത്തിക സഹായങ്ങൾ, ചിക്കാഗോയിലെ പ്രമുഖ സാമൂഹിക പ്രവർത്തകനായ ഫാദർ മൈക്കൽ ഫ്ലേഗറിന്റെ നേതൃത്വത്തിൽ ചിക്കാഗോയിലും പരിസര പ്രദേശങ്ങളിലും ഫുഡ് പാൻട്രി ഉൾപ്പെടെയുള്ള സഹായങ്ങൾ വിതരണം ചെയ്യുവാനും ചിക്കാഗോ മലയാളി അസോസിയേഷൻ ഓഫ് റെസ്പിറേറ്ററി കെയറിന് സാധിച്ചു എന്നത് അഭിമാനകരമാണ്.


കോവിഡ് കാലഘട്ടത്തിലെ പ്രവർത്തനങ്ങൾക്ക് എഷ്യാനെറ്റ് ന്യൂസിന്റെ ആരോഗ്യ സംരക്ഷണ മികവിനുളള  "കോവിഡ് വാരിയർ " പുരസ്കാരം  ചിക്കാഗോ മലയാളി അസോസിയേഷൻ ഓഫ് റെസ്പിറേറ്ററി കെയർന്റെ പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരം ആണ്. മലയാളി റെസ്പിറേറ്ററി തെറാപ്പിസ്റ്റുമാരുടെ പൊതു വേദി എന്ന നിലയിൽ എല്ലാ വർഷവും  ചിക്കാഗോ മലയാളി അസോസിയേഷൻ ഓഫ് റെസ്പിറേറ്ററി കെയർ അംഗങ്ങൾക്കായി കോൺഫറൻസ്, കുടുംബ സംഗമം, പിക്നിക്, ചാരിറ്റി തുടങ്ങിയ വിവിധ പരിപാടികളും ക്രമമായി നടത്തുന്നു.


രജതജൂബിലി വർഷത്തിൽ 2025  ഒക്ടോബർ മാസം റെസ്പിറേറ്ററി കെയർ വീക്കിൽ ആരംഭിച്ചു 2026 ഒക്ടോബർ മാസം സമാപന സമ്മേളനത്തോടെ അവസാനിക്കുന്ന ഒരു വർഷം നീണ്ടു നിൽക്കുന്ന കർമ്മപരിപാടികൾക്കാണ്  ചിക്കാഗോ മലയാളി അസോസിയേഷൻ ഓഫ് റെസ്പിറേറ്ററി കെയർ-ന്റെ പൊതുയോഗം രൂപം നൽികിയിരിക്കുന്നത്.


പ്രസിഡന്റ് ജോർജ് മത്തായിയുടെ നേതൃത്വത്തിൽ സ്കറിയാകുട്ടി തോമസ് (ജനറൽ കോർഡിനേറ്റർ), വിജയ് വിൻസെന്റ് (അഡ്മിനിസ്ട്രേറ്റീവ് കോർഡിനേറ്റർ), രഞ്ജി വർഗീസ് (ഫിനാൻസ് കോർഡിനേറ്റർ), സണ്ണി കോട്ടുകപളളി (ജോയിന്റ് ഫിനാൻസ് കോർഡിനേറ്റർ), എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളേയും ഉൾപ്പെടുത്തി രജതജൂബിലി സംഘാടക സമിതിയെ തിരഞ്ഞെടുത്തു.


ഭവനദാന പദ്ധതി, മെഡിക്കൽ ഉപകരണ വിതരണം ഉൾപ്പെടെയുള്ള വിവിധ ധനസഹായ പദ്ധതികൾ, രജതജൂബിലി സുവനീർ എന്നിവ നടപ്പാക്കും. റോയ് ചേലമലയിൽ (കമ്മ്യൂണിറ്റി സർവീസ്), ഫിലിപ്പ് സ്റ്റീഫൻ, ജോമോൻ മാത്യു (മെഡിക്കൽ ഉപകരണ വിതരണം)  സനീഷ് ജോർജ്ജ്, ടോം ജോസ് (മീഡിയ&ഐ ടി സപ്പോർട്ട്), സമയ ജോർജ്ജ് (കലാപരിപാടികൾ) എന്നിവരെ വിവിധ കമ്മിറ്റികളുടെ കൺവീനർമാരായി   തിരഞ്ഞെടുത്തു.


രജതജൂബിലി ആഘോഷത്തിലേക്ക് ഏവരുടെയും ആത്മാർത്ഥമായ സഹകരണം പ്രതീക്ഷിക്കുന്നതായി  ചിക്കാഗോ മലയാളി അസോസിയേഷൻ ഓഫ് റെസ്പിറേറ്ററി കെയർ പ്രസിഡന്റ് ജോർജ് മത്തായി, കൺവീനർ സ്കറിയാകുട്ടി തോമസ്  എന്നിവർ അറിയിച്ചു.

Advertisment