ഷിക്കാഗോ മലയാളി അസോസിയേഷൻ പുതിയ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനവും കേരളപ്പിറവി അഘേഘാഷവും 31 ന്

New Update
Vvv

ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2025-27 കാലഘട്ടത്തിലേക്കുള്ള ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനവും 69-ാമത് കേരളപ്പിറവി ആഘോഷവും ഒക്ടോബർ 31-ാം തീയതി വൈകുന്നേരം 7.30-ന് മോർട്ടൻ ഗ്രോവിലെ സെന്റ് മേരീസ് ക്നാനായ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു.

Advertisment

കഴിഞ്ഞ 53 വർഷമായി ഷിക്കാഗോയിൽ നിലകൊള്ളുന്ന നോർത്ത് അമേരിക്കയിലെ തന്നെ ഏറ്റവും പുരാതനമായ സംഘടനകളിലൊന്നായ ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രവർത്തന മികവുകൊണ്ടും അംഗത്വബലം കൊണ്ടും നോർത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ ഇടയിൽ തല ഉയർത്തി നിൽക്കുന്നു.

ഈ സംഘടനയുടെ അടുത്ത രണ്ടു വർഷത്തേക്കുള്ള മികവുറ്റ പ്രവർത്തനങ്ങൾ ഔപചാരികമായി അനുഗ്രഹിച്ച് തുടക്കം കുറിക്കുന്നത് പ്രസ്തുത സംഘടനയെ നാളിതുവരെ വിജയകരമായി നയിച്ച മുൻ പ്രസിഡന്റുമാരാണ്. അതോടൊപ്പം 69-ാമത് കേരളപ്പിറവിയുടെ ആഘോഷങ്ങൾ ആദരണീയനായ ഷിക്കാഗോ സീറോ മലബാർ സഭാ പിതാവ് മാർ ജോയി ആലപ്പാട്ട് നിർവഹിക്കുന്നതായിരിക്കും.

തുടർന്ന് സാറാ അനിലിന്റെ നേതൃത്വത്തിലുള്ള ഷിക്കാഗോ മണവാളൻസ് ഗ്രൂപ്പിന്റെ പ്രസ്തുത മീറ്റിംഗിലേക്ക് നല്ലവരായ നിങ്ങൾ ഓരോരുത്തരേയും സാദരം ക്ഷണിച്ചുകൊള്ളുന്നു.

Advertisment