ചിക്കാഗോ മാർത്തോമ്മാ യുവജനസഖ്യം ഹാർവസ്റ്റ് ഫെസ്റ്റിവൽ "ചിറക് 2025" ആഗസ്റ്റ് 9-ന്

New Update
alan cvhennithala

ചിക്കാഗോ: ചിക്കാഗോ മാർത്തോമ്മാ യുവജനസഖ്യത്തിന്റെ "ഭവനരഹിതർക്ക് ഒരു ഭവനം" പദ്ധതിയുടെ ധനശേഖരണാർത്ഥം നടത്തിവരുന്ന ഹാർവസ്റ്റ് ഫെസ്റ്റിവൽ, ആഗസ്റ്റ്-9 ശനിയാഴ്ച വൈകിട്ട് 4 മണിമുതൽ ചിക്കാഗോ മാർത്തോമ്മാ ദേവാലയാങ്കണത്തിൽ വച്ച് നടത്തപ്പെടുന്നതാണ്. "ചിറക്2025" എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ വർഷത്തെ ഹാർവസ്റ്റ് ഫെസ്റ്റിവൽ, ചിക്കാഗൊ മാർത്തോമ്മാ യുവജനസഖ്യം പ്രസിഡന്റ് റവ. ആശിഷ് തോമസ് അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ചിക്കാഗൊ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് വികാരിയും, എക്യുമനിക്കൽ ചർച്ച് ഓഫ് ചിക്കാഗോ പ്രസിഡന്റ്റുമായ Rev. Fr.തോമസ് മാത്യു ( ജോബി അച്ചൻ) ഉത്ഘാടനം ചെയ്യും. 

Advertisment

സഖ്യം വൈസ് പ്രസിഡൻറ് റവ. ബിജു യോഹന്നാൻ, വിവിധ ആത്മീയ സംസ്കാരിക രംഗത്തെ പ്രമുഖർ സമ്മേളനത്തിൽ  പങ്കെടുക്കും. ഈ വർഷത്തെ ഹാർവസ്റ്റ് ഫെസ്റ്റിവലിലൂടെ സമാഹരിക്കുന്ന തുക മുൻ വർഷങ്ങളിലെ പോലെ ഭവനരഹിതർക്ക് ഒരു ഭവനം പദ്ധതിയുടെ ഭാഗമായി ഭവനം നിർമ്മാണത്തിനായി ചിലവഴിക്കും. ഇതിനോടകം 350-ലധികം കുടുംബങ്ങളക്ക് ഭവന  സഹായം നൽകുവാൻ ചിക്കാഗോ മാർത്തോമ്മാ യുവജനസഖ്യത്തിന്റെ ഈ പദ്ധതി മുഖാന്തരം സാധിച്ചു. കഴിഞ്ഞ വർഷം മാത്രം 35 കുടുംബങ്ങൾക്ക് ഈ പദ്ധതിയിലൂടെ സഹായം എത്തിക്കാൻ സാധിച്ചു. 

ഈ വർഷത്തെ ഹാർവസ്റ്റ് ഫെസ്റ്റിവലിന്റെ ക്രമീകരണങ്ങൾ ശാഖാ സെക്രട്ടറി അജു മാത്യുവിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. ഇടവകയിലെ കലാ പ്രതിഭകൾ നേതൃത്വം നൽകുന്ന കലാപരിപാടികൾക്ക് പുറമെ വിപുലമായ ഭഷ്യമേളയും, വിവിധ കാർഷിക വിളകളുടെ വിപണനവും, ലേലവും, കുട്ടികൾക്കായി ഗെയിം, ഭാഗ്യാന്വഷികൾക്കായി റാഫിൾ, തുടങ്ങിയ വിവിധ പരിപാടികൾ "ചിറക് 2025"-നായി ക്രമീകരിക്കുന്നു.

 ലിനു എം ജോസഫ് , സിബിൻ സാം എന്നിവർ ജനറൽ കൺവീനറുമാരായും, റോയി തോമസ്, ജിബിൻ ജോർജ്ജ്, റ്റീന ജിനൊജ്‌, വിൻസി അനീഷ്, ആൻസി വർഗീസ് , കെസിയ ബൈജു റേച്ചൽ, സാറാ ജോർജ്ജ്, ജൊജി അബ്രഹം, നിജു പോത്തൻ, ജൊമി റോഷൻ, ആൽബിൻ ജോർജ്ജ്, ജെഫിൻ തോമസ് എന്നിവരുടെ നേതൃത്വത്തിൽ വിവധ കമ്മറ്റികൾ ഈ വർഷത്തെ ഹാർവസ്റ്റ് ഫെസ്റ്റിവൽ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.

അലൻ ചെന്നിത്തല

Advertisment