ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ഫൊറോനാ പള്ളിയിൽ പത്തുദിനങ്ങൾനീളുന്ന കൊന്തപ്പത്തും വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാളും ഒക്ടോബർ 31 വ്യാഴാഴ്ച സമാപിക്കുന്നു.
വിവിധ ഭക്തസംഘടകളുടേയും, സൺഡേ സ്കൂളിന്റേയും കൂടാരയോഗങ്ങളുടെയും നേതൃത്വത്തിലാണ് ജപമാല ചൊല്ലുക. ഒക്ടോബർ 31ന് 6.30 pm ന് ആഘോഷമായ തിരുനാൾ പാട്ടുകുർബ്ബാനയും, പ്രദക്ഷിണവും, വി.കുർബ്ബാനയുടെ ആശീർവാദവും ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് ഊട്ടുനേർച്ചയും ഉണ്ടായിരിക്കും.
പത്തു ദിവസം നീണ്ടുനിൽക്കുന്ന അനൂഗ്രഹദായകമായ തിരുക്കർമങ്ങളിലേയ്‌ക്ക് ഇടവക വികാരി ഫാ. തോമസ് മുളവനാൽ ഏവരെയും സ്വാഗതം ചെയ്യുന്നു.