ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് 11-ാമത് നാഷണല്‍ ചീട്ടുകളി മത്സര വിജയികൾ

New Update
fvyhgvug

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ 11-ാമത് നാഷണല്‍ ചീട്ടുകളി മത്സരങ്ങള്‍ക്ക് തിരശ്ശീല വീണപ്പോള്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഈ നാഷണല്‍ ചീട്ടുകളി മത്സരങ്ങളില്‍ 28 (ലേലം) മത്സരത്തില്‍ ആഷ്‌ലി ജോര്‍ജ്ജ്, പ്രിന്‍സ് ഈപ്പന്‍, ഷിനു രാജപ്പന്‍ എന്നിവരുടെ ടീം ഒന്നാം സമ്മാനമായ സെന്റ് മേരീസ് പെട്രോളിയം സ്‌പോണ്‍സര്‍ ചെയ്യുന്ന 1501 ഡോളറും കെ.കെ. ചാണ്ടി കൂവക്കാട്ടില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും കരസ്ഥമാക്കി.

രണ്ടാം സമ്മാനമായ Royal Groceries & Kitchen സ്‌പോണ്‍സര്‍ ചെയ്യുന്ന 751 ഡോളറും എവര്‍റോളിംഗ് ട്രോഫിയും ബെന്നി പടിഞ്ഞാറേല്‍, സിബി കദളിമറ്റം, ജിബി കൊല്ലപ്പിള്ളി എന്നിവരുടെ ടീമും, മൂന്നാം സമ്മാനമായ Cleartax Consulting സ്‌പോണ്‍സര്‍ ചെയ്യുന്ന 501 ഡോളറും എവര്‍റോളിംഗ് ട്രോഫിയും ജോണി പൂത്തുറ & ടീമും, നാലാം സമ്മാനമായ ജോയി നെല്ലാമറ്റം സ്‌പോണ്‍സര്‍ ചെയ്യുന്ന 251 ഡോളറും ട്രോഫിയും സതീശന്‍, ജോണ്‍സണ്‍, തോമസ് കടിയമ്പള്ളി എന്നിവരുടെ ടീമും കരസ്ഥമാക്കി.

വളരെ വാശിയേറിയ റമ്മി മത്സരത്തില്‍ ഒന്നാം സ്ഥാനം ബിജു പെരികലം Urban cleaners സ്‌പോണ്‍സര്‍ ചെയ്യുന്ന 1501 ഡോളറും ട്രോഫിയും കരസ്ഥമാക്കി. രണ്ടാം സ്ഥാനം Curry Leaves സ്‌പോണ്‍സര്‍ ചെയ്യുന്ന 751 ഡോളറും ട്രോഫിയും ബിജോയി കാപ്പന്‍ കരസ്ഥമാക്കി. മൂന്നാം സമ്മാനമായ പീറ്റര്‍ കുളങ്ങര സ്‌പോണ്‍സര്‍ ചെയ്യുന്ന 501 ഡോളറും ട്രോഫിയും അഖല്‍ കണ്ണന്താനം, നാലാം സമ്മാനമായ സൈമണ്‍ ചക്കാലപ്പടവില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 251 ഡോളറും ട്രോഫിയും ലൂക്കാച്ചന്‍ പൂഴിക്കുന്നേലും സ്വന്തമാക്കി.

ടെക്‌നിക്കല്‍ സൈഡില്‍ നമ്മളെ ഹെല്‍പ് ചെയ്ത സനീഷ് ജോണിന് സോഷ്യല്‍ ക്ലബ്ബിന്റെ നന്ദി അറിയിക്കുന്നു. അതോടൊപ്പം ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ഈ ജനകീയ ചീട്ടുകളി മത്സരം ഉജ്ജ്വലവിജയമാക്കിത്തന്ന ചിക്കാഗോയിലെ നല്ലവരായ സുഹൃത്തുക്കള്‍ക്കും, ഈ മത്സരത്തില്‍ പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും, എല്ലാ സ്‌പോണ്‍സര്‍മാര്‍ക്കും നന്ദിയോടൊപ്പം വിജയിച്ച എല്ലാ ടീമുകള്‍ക്കും ആശംസകളും നേരുന്നതായി ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ പ്രസിഡന്റ് സിബി കദളിമറ്റം, വൈസ് പ്രസിഡന്റ് ജെസ്സ്‌മോന്‍ പുറമഠം, സെക്രട്ടറി സിബി കൈതക്കത്തൊട്ടിയില്‍, ട്രഷറര്‍ ജോമോന്‍ തൊടുകയില്‍, ജോയിന്റ് സെക്രട്ടറി സാബു പടിഞ്ഞാറേല്‍ എന്നിവരും ടൂര്‍ണമെന്റ് കോ-ഓര്‍ഡിനേറ്റേഴ്‌സ് ആയ അഭിലാഷ് നെല്ലാമറ്റം, റോയി മുണ്ടയ്ക്കപ്പറമ്പില്‍, പ്രസാദ് വെള്ളിയന്‍, ബിജോയി കാപ്പന്‍, ലൂക്കാച്ചന്‍ പൂഴിക്കുന്നേല്‍, ജഡ്ജ് അലക്‌സ് പടിഞ്ഞാറേല്‍, മനോജ് അമ്മായികുന്നേല്‍, ടെക്‌നിക്കല്‍ കോ-ഓര്‍ഡിനേറ്റര്‍ മനോജ് വഞ്ചിയില്‍ എന്നിവര്‍ സംയുക്തമായി അറിയിച്ചു.

Advertisment
Advertisment