അനധികൃത കുടിയേറ്റം തടയാൻ ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് ഷിക്കോഗായിൽ പരിശോധന

New Update
Jhj

ഷിക്കാഗോ: അനധികൃത കുടിയേറ്റം തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ഫെഡറൽ ഓപ്പറേഷൻ ഷിക്കാഗോയിൽ ശക്തിപ്പെടുത്തി. മൂന്നാഴ്ച മുൻപാണ് ഓപ്പറേഷൻ പ്രഖ്യാപിച്ചത്. ഡൗൺടൗൺ സ്ട്രീറ്റുകളിൽ ഏജന്റുമാർ പരിശോധന നടത്തുന്നതായിട്ടാണ് റിപ്പോർട്ടുകൾ. നാഷനൽ ഗാർഡ് സൈനികരെയും വിന്യസിച്ചേക്കും. 

Advertisment

ഞായറാഴ്ച ഫെഡറൽ ഉദ്യോഗസ്ഥർ നഗരത്തിൽ പട്രോളിങ് നടത്തുകയും ചൊവ്വാഴ്ച പുലർച്ചെ ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് സൗത്ത് സൈഡിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ റെയ്ഡ് നടത്തുകയും ചെയ്തു. ഏകദേശം 300 ഫെഡറൽ ഏജന്റുമാർ ഈ ഓപ്പറേഷനിൽ പങ്കെടുത്തു. സേനയുടെ നീക്കത്തിൽ പ്രദേശവാസികൾ ആശങ്ക രേഖപ്പെടുത്തി.

Advertisment