നായര്‍ അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഓണാഘോഷം ആഗസ്റ്റ് 30ന്

New Update
Hhfgg

ചിക്കാഗോ: നായര്‍ അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ആഗസ്റ്റ് 30-ാം തീയതി ശനിയാഴ്ച വൈകുന്നേരം, അഞ്ചു മണി മുതല്‍ പാര്‍ക്ക് റിഡ്ജിലുള്ള സെന്റെനിയല്‍ ആക്ടിവിറ്റി സെന്ററില്‍ വച്ച്(100.എസ്.വെസ്റ്റൻ എ വി ഇ, പാർക്ക്‌ റിഡ്ജ് ഐ എൽ 60068) നടത്തുന്നതാണെന്ന് പ്രസിഡന്റ് വിജി നായര്‍ അറിയിച്ചു.

Advertisment

ചെണ്ടമേളത്തിന്റേയും താലപ്പൊലിയുടേയും അകമ്പടിയോടു കൂടി മഹാബലി തമ്പുരാനെ എതിരേറ്റുകൊണ്ടു ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. കൂടാതെ വിവിധ കലാപരിപാടികള്‍, നൃത്തനൃത്യങ്ങള്‍, കേരളത്തനിമയിലുള്ള വിഭവസമൃദ്ധമായ സദ്യ എന്നിവയും ഓണാഘോഷത്തോടനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും, ഓണാഘോഷത്തില്‍ പങ്കുചേരുവാനും പ്രസിഡന്റ് വിജി നായര്‍ (847-977-9988), ട്രഷറാര്‍ അരവിന്ദ് പിള്ള(847-977-0519) എന്നിവരുമായി ബന്ധപ്പെടുക.

Advertisment