ബാല ലൈംഗിക പീഡനം: 25 വർഷത്തേക്ക് പരോളില്ല; മൊണ്ടാനയിൽ പ്രതിക്ക് 100 വർഷം തടവ്

New Update
Crfhj

മൊണ്ടാന : കൗമാരപ്രായത്തിൽ കാണാതായ പെൺകുട്ടി അലീഷ്യ നവാരോയുമായി ബന്ധമുള്ള മൊണ്ടാനയിലെ എഡ്മണ്ട് ഡേവിസിന്(36) ബാല ലൈംഗിക പീഡന കേസിൽ 100 വർഷം തടവ് ശിക്ഷ വിധിച്ചു. ശിക്ഷിക്കപ്പെട്ട പ്രതിക്ക് 25 വർഷത്തേക്ക് പരോളിന് അർഹതയില്ലെന്ന് സംസ്ഥാന നീതിന്യായ വകുപ്പ് വാർത്താക്കുറിപ്പിൽ പറഞ്ഞു.

Advertisment

മൊണ്ടാനയിലെ ഹാവ്രെയിൽ നവാരോയുമായി ചെലവഴിച്ച അപ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയിൽ ഇലക്ട്രോണിക് ഉപകരണങ്ങളിൽ വ്യക്തമായ തെളിവുകൾ‍ അധികൃതർ കണ്ടെത്തിയിരുന്നു. തുടർന്ന് എഡ്മണ്ട് ഡേവിസ് സെപ്റ്റംബറിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതായി കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. 

നാല് വർഷത്തിന് ശേഷം നവാരോ ഹാവ്രെ പോലീസ് സ്റ്റേഷനിൽ എത്തി, കാണാതായ പെൺകുട്ടിയാണെന്ന് പരിചയപ്പെടുത്തുകയും ജുവനൈലിലെ കാണാതായവരുടെ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കാൻ സഹായം അഭ്യർഥിക്കുകയും ചെയ്തിരുന്നു. 2019 സെപ്റ്റംബർ 15 ന് അരിസോണയിലെ ഗ്ലെൻഡേലിലുള്ള അമ്മയുടെ വീട്ടിൽ നിന്ന് കാണാതാകുന്ന സമയത്ത് നവാരോയ്ക്ക് 14 വയസ്സായിരുന്നു. നവാരോ എങ്ങനെയാണ് മൊണ്ടാനയിൽ എത്തിയതെന്ന് അധികൃതർ പറഞ്ഞിട്ടില്ല. ഡേവിസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഡേവിസിനെതിരെ കുറ്റവും ചുമത്തിയിരുന്നില്ല. 

കോടതി രേഖകൾ പ്രകാരം ഡേവിസ് നവാരോയുടെ കാമുകനാണ്. മൊണ്ടാനയിലെ ഹാവ്രെയിലെ അപ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയിൽ എഡ്മണ്ട് ഡേവിസ് തന്റെ സെൽഫോൺ ചവറ്റുകുട്ടയിൽ ഒളിപ്പിക്കാൻ ശ്രമിച്ചതായി പ്രോസിക്യൂട്ടർമാർ പറഞ്ഞു. നവാരോ തന്നോടൊപ്പമുണ്ടെന്ന് അവരുടെ അമ്മ ജെസീക്ക നുനെസ് പറഞ്ഞെങ്കിലും കൂടുതൽ വിവരങ്ങൾ അവർ വെളിപ്പെടുത്തിയില്ല. ഡേവിസിന്റെ ശിക്ഷയിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു.

 .

Advertisment