ബോയിങ്ങിൽ നിന്ന് ജെറ്റ് വിമാനങ്ങൾ വാങ്ങുന്നത് നിർത്താൻ ചൈന ഉത്തരവിട്ടു

New Update
Ouihgh

യുഎസ് നിർമാതാവായ ബോയിങ്ങിൽ നിന്ന് ജെറ്റ് വിമാനങ്ങൾക്കുള്ള ഓർഡറുകൾ സ്വീകരിക്കുന്നത് നിർത്താൻ ചൈന ഉത്തരവിട്ടു. പ്രസിഡന്റ് ട്രംപ് ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് 145% തീരുവ ചുമത്തിയതിനെ തുടർന്നുള്ള ബദൽ നടപടികളുടെ ഭാഗമാണിത്.

Advertisment

വിമാനങ്ങൾക്ക് ആവശ്യമുള്ള ഉപകരണങ്ങളോ പാർട്ടുകളോ ഇനി യുഎസ് കമ്പനികളിൽ നിന്നു വാങ്ങരുതെന്നും ബെയ്‌ജിംഗ് നിർദേശിച്ചിട്ടുണ്ട്.അര നൂറ്റാണ്ടിൽ ഏറെയായി ചൈനയുടെ വിമാനങ്ങളിൽ അധികവും  ബോയിങ് നിർമിച്ചവയാണ് -- വിപണിയിൽ ഫ്രാൻസിന്റെ എയർബസ് ആണ് മുന്നിലെങ്കിലും.  

ചൈനയുടെ ഏവിയേഷൻ കമ്പനികളാണ് ബോയിങ്ങിനു പാർട്ടുകൾ നൽകുന്നതും. ചൈനയിലെ ബോയിങ്ങിന്റെ പ്രവർത്തനത്തിൽ നിന്ന് ആ രാജ്യത്തിനു വർഷം തോറും $1.5 ബില്യൺ ലഭിക്കുന്നു.ചൊവാഴ്ച്ച ബോയിങ് ഓഹരികൾ 3% വീണു.

ബദൽ നടപടികളുടെ ഭാഗമായി ചൈന റെയർ ഏർത് മെറ്റലുകളും മാഗ്‌നറ്റുകളും കയറ്റുമതി ചെയ്യുന്നത് നിർത്തി വച്ചിട്ടുണ്ട്.