/sathyam/media/media_files/2025/10/13/vv-2025-10-13-06-08-58.jpg)
ചൈന യുഎസിലേക്കു റെയർ ഏർത് മിനറൽസിൻ്റെ കയറ്റുമതി നിയന്ത്രിച്ചതിനു ബദലായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് 100% തീരുവ ചുമത്തിയത് ഇരട്ടത്താപ്പാണെന്നു ചൈനീസ് വാണിജ്യ മന്ത്രി കാര്യാലയം ഞായറാഴ്ച്ച ആരോപിച്ചു.
യുഎസിന്റെ കയറ്റുമതി നിയന്ത്രണത്തിൽ 3,000 ഉത്പന്നങ്ങൾ ഉളളപ്പോൾ ചൈനയുടെ ലിസ്റ്റിൽ 900 മാത്രമേയുള്ളുവെന്നു വക്താവ് ചൂണ്ടിക്കാട്ടി.
ഉയർന്ന താരിഫ് ചുമത്തും എന്ന ഭീഷണി ചൈനയോട് വേണ്ടെന്നു വക്താവ് പറഞ്ഞു. "യുഎസ് ഏകപക്ഷീയമായി മുന്നോട്ടു നീങ്ങുകയാണെങ്കിൽ ചൈന സ്വന്തം താല്പര്യങ്ങളും ന്യായമായ അവകാശങ്ങളും സംരക്ഷിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കും.
"താരിഫ് യുദ്ധത്തിൽ ഞങ്ങൾക്കു താല്പര്യമില്ല, പക്ഷെ അതിനു ഭയവുമില്ല."
കയറ്റുമതി നിയന്ത്രണം വിവേകപൂർവം നടപ്പാക്കുമെന്നും വക്താവ് പറഞ്ഞു.ട്രംപ് എല്ലാ ചൈനീസ് ഉത്പന്നങ്ങൾക്കും 100% ചുമത്തും എന്നു താക്കീതു നൽകിയതിന്റെ പിന്നാലെ യുഎസ് വിപണികൾ തകർച്ച നേരിട്ടതിനെ തുടർന്ന് അദ്ദേഹം ഭീഷണി മയപ്പെടുത്തിയിരുന്നു. ചൈനീസ് പ്രസിഡന്റുമായുളള കൂടിക്കാഴ്ച്ച റദ്ദാക്കുമെന്ന് ഭീഷണി മുഴക്കിയ അദ്ദേഹം പിന്നീട് അങ്ങിനെ വേണമെന്നില്ല എന്നായി. താരിഫുകളെ കുറിച്ച് വീണ്ടും ആലോചിക്കാം എന്നും പറഞ്ഞു.