New Update
/sathyam/media/media_files/2025/09/12/vvv-2025-09-12-06-04-20.jpg)
വാഷിങ്ടൺ: ബഹിരാകാശ പദ്ധതികളിൽ നിന്നും അമെരിക്കൻ ഏജൻസിയായ നാസ ചൈനീസ് പൗരന്മാരെ ഒഴിവാക്കുന്നതായി റിപ്പോർട്ട്. അന്താരാഷ്ട്ര വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു നീക്കമെന്നാണ് എഎഫ്പി റിപ്പോർട്ട് ചെയ്ത്.
Advertisment
ഇക്കാര്യം അമെരിക്കൻ ബഹിരാകാശ ഏജൻസി സ്ഥിരീകരിച്ചിട്ടുമുണ്ട്. നാസയുടെ തീരുമാനം നിരവധി ചൈനീസ് ഗവേഷകരെയും വിദ്യാർഥികളെയും ബാധിച്ചു.
സൈബർ സുരക്ഷയുടെ ഭാഗമായും ബഹിരാകാശ ഏജൻസിയുടെ സുരക്ഷ ഉറപ്പാക്കാനുമാണ് ചൈനീസ് പൗരന്മാരെ ഒഴിവാക്കാനുള്ള തീരുമാനം. ബഹിരാകാശ പദ്ധതികളുടെ സുരക്ഷ ഉറപ്പാക്കാൻ നമ്മുടെ വിവിധ സൈബർ സുരക്ഷയുള്ള സംവിധാനങ്ങളിലേയ്ക്കും സൗകര്യങ്ങളിലേയ്ക്കും പ്രവേശനം നിയന്ത്രിക്കുന്നതിനായി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് നാസയുടെ പ്രസ് സെക്രട്ടറി ബെഥാനി സ്റ്റീവൻസ് സ്ഥിരീകരിച്ചു.