ഒര്‍ലാന്റോയില്‍ ക്രിസ്തീയ സംഗീത സായ്ഹാനം സെപ്റ്റംബര്‍ 20 ന്

New Update
Ghguj

ഫ്‌ളോറിഡ: ക്രിസ്തീയ സംഗീത ലോകത്തെ പ്രമൂഖ ഗായകരായ ഇമ്മാനുവേൽ ഹെൻറി, റോയി പുത്തൂർ സംഘവും അവതരിപ്പിക്കുന്ന "സ്നേഹ സങ്കീർത്തനം "സംഗീത ആലാപനം സെപ്റ്റംബർ 20 ന് ശനിയാഴ്ച വൈകിട്ട് 6 മുതല്‍ ഒര്‍ലാന്റോ ഐ.പി.സി ചര്‍ച്ചില്‍ വെച്ച് നടത്തപ്പെടും.

Advertisment

എക്കാലത്തെയും മികച്ച ഹൃദയ സ്പര്‍ശിയായ ക്രിസ്തീയ ഗാനങ്ങള്‍ ആലപിക്കുവാന്‍ അനുഗ്രഹീത ഗായികരായ മെറിൻ ഗ്രിഗറിയും, മരിയ കൊലാടിയും എത്തിച്ചേരും. യേശുദാസ് ജോർജ്, ഹരികുമാർ പന്തളം, ജേക്കബ് സാമുവേൽ, എബി ജോസഫ് എന്നിവരടങ്ങുന്ന ഓർക്കസ്ട്ര ടീം പരിപാടിയുടെ മാറ്റ് കൂട്ടും. ഫ്ലോറിഡയിൽ ഉള്ള ക്രൈസ്തവ സംഗീത പ്രേമികള്‍ക്ക് ഹൈ ക്വാളിറ്റി ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ പിൻബലത്തിൽ വിവിധ ഭാഷകളിലുള്ള പഴയതും പുതിയതുമായ ഗാനങ്ങള്‍ ശ്രവിക്കാവുന്നതാണ്.

ലോകമെങ്ങും പോയി സക്ഷിയാകുവാനുള്ള യേശുനാഥന്റെ ആഹ്വാനം ഉള്‍ക്കൊണ്ടു സംഗീതത്തില്‍ കൂടി സുവിശേഷം എത്തിക്കുക എന്ന മഹാ ദൗത്യം ഏറ്റെടുത്തുകൊണ്ടാണ് ഈ പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നതെന്ന് പ്രോഗ്രാം കോർഡിനേറ്റർ അലക്സാണ്ടർ ജോർജ് അറിയിച്ചു.

ജനലക്ഷങ്ങള്‍ക്ക് ആശ്വാസമായ സൂപ്പര്‍ ഹിറ്റ് ഭക്തിഗാനങ്ങള്‍ ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ നടത്തപ്പെടുന്ന പരിപാടിയില്‍ പങ്കെടുക്കുവാന്‍ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ക്കായി ബദ്ധപ്പെടുക: www.ipcorlando.org/concert

അലക്‌സാണ്ടര്‍ ജോര്‍ജ്: 407 484 8838, രാജു പൊന്നോലില്‍: 407 616 6247

Advertisment